Peruvayal News

Peruvayal News

നൂതന പദ്ധതികൾ തേടി പെരുവയലിൽ നീർത്തട നടത്തം

നൂതന പദ്ധതികൾ തേടി പെരുവയലിൽ നീർത്തട നടത്തം

പെരുവയൽ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ പരിസ്ഥിതിയുമായി ഇണങ്ങിയ നൂതന പദ്ധതികൾ തേടി  നീർത്തട നടത്തം സംഘടിപ്പിച്ചു. 2023-2024 വർഷത്തെ ആക്ഷൻപ്ലാൻ രൂപീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ  ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു.കല്ലേരി മുതൽ പുഞ്ചപാടം വരെയാണ് നടത്തം സംഘടിപ്പിച്ചത്. വരും ദിനങ്ങളിൽ വിവിധ നീർത്തടങ്ങൾ കേന്ദ്രീകരിച്ചും വാർഡുകൾ കേന്ദ്രീകരിച്ചും നീർത്തട നടത്തം സംഘടിപ്പിച്ച് പദ്ധതി ആശയങ്ങൾ ശേഖരിക്കും.
 വൈസ്.പ്രസിഡൻറ് അനീഷ് പാലാട്ട്  ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ സുബിത തോട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.   ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ സീമ ഹരീഷ്, മെമ്പർമാരായ അനിത പുനത്തിൽ, കരുപ്പാൽ അബ്ദുറഹിമാൻ , പി.എം. ബാബു, അസിസ്റ്റന്റ് എഞ്ചിനിയർ ഹാദിൽ എ.വി , വി ഇ ഒ ഗ്രീഷ്മ സംസാരിച്ചു.

 
Don't Miss
© all rights reserved and made with by pkv24live