Peruvayal News

Peruvayal News

പിൻവാതിൽ നിയമനം അവസാനിപ്പിക്കണം യുവ രാഷ്ട്രീയ ജനതാദൾ

പിൻവാതിൽ നിയമനം അവസാനിപ്പിക്കണം യുവ രാഷ്ട്രീയ ജനതാദൾ

നരിക്കുനി
അർഹരായിട്ടുള്ള ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പി എസ് സി പരീക്ഷകൾ എഴുതിയും എംപ്ലോയ്മെന്റിൽ എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തും ജോലി ലഭിക്കാതെ പുറത്തു നിൽക്കുമ്പോൾ ,
 രാഷ്ട്രീയതാൽപര്യത്തിനനുസരച്ച് പാർട്ടിക്കാരെയും സ്വന്തക്കാരെയും സർക്കാർ ജോലികളിൽ തിരുകി കയറ്റുന്ന പിൻവാതിൽ നിയമനം കേരളത്തിലെ അഭ്യസ്തവിദ്യരായിട്ടുള്ള ജോലിക്കുവേണ്ടി ശ്രമിക്കുന്ന യുവാക്കളോട് ചെയ്യുന്ന ഗുരുതരമായ വഞ്ചനയാണെന്ന്
യുവ രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ എ പി യൂസഫലി മടവൂർ ,
കേരളത്തിൽ പതിനായിരക്കണക്കിന് യുവാക്കൾ പലതരത്തിലുള്ള സർക്കാർ ജോലിക്കാവശ്യമായ ക്വാളിഫിക്കേഷൻ ഉണ്ടായിട്ടും, സർക്കാർതലത്തിൽ വ്യത്യസ്ത ഒഴിവുകളിലേക്ക് ഇത്തരം ഉദ്യോഗാർത്ഥികളെ പരിഗണിക്കാതെ
ഭരണപക്ഷ പാർട്ടി താൽപര്യങ്ങൾക്കനുസരിച്ച് കൊണ്ട് ഇൻറർവ്യൂ പോലും നടത്താതെ ആവശ്യമായ യോഗ്യതകൾ ഉണ്ടോ എന്ന് പോലും പരിശോധിക്കാതെ, അനധികൃതമായി ജോലിയിൽ നിയമിക്കുന്നത് സർക്കാർ യുവാക്കളോട് ചെയ്യുന്ന അതിക്രൂരമായ  നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു,
 കോഴിക്കോട് ജില്ലാ യുവ രാഷ്ട്രീയ ജനതാദൾ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു എ പി യൂസഫലി മടവൂർ ,
യുവ രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സി വി നിസാർ വൈദ്യരങ്ങാടി അധ്യക്ഷത വഹിച്ചു ബേപ്പൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ബെനോർ കുമാർ ,ഷിഹാബ്,  രമ്യ ശശി , നൗഫൽ വിനു മലയിൽ , നൗഷാദ് പിടി ഷാജി എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live