ലഹരിവിരുദ്ധ സന്ദേശയാത്രയും ബോധവൽക്കരണ
ക്ലാസും നടത്തി.
മടവൂർ : എം. വി. അഹമ്മദ് കോയ സ്മാരക വായനശാല വിമുക്തി ക്ലബ് ലഹരി വിരുദ്ധ സന്ദേശയാത്രയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു.സിവിൽ എക്സൈസ് ഓഫീസർ ഷഫീഖ് അലി ക്ലാസെടുത്തു.
വാർഡ് മെമ്പർമാരായ പ്രജിന അഖിലേഷ്,ഫെബിന, വായനശാല പ്രസിഡന്റ് ഒ കെ. മോഹൻദാസ്, സെക്രട്ടറി ഇ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.