കുന്നമംഗലത്തിന് പ്ലയെർസ് എഫ് സിയുടെ ലോകകപ്പ് വിരുന്ന്.
10 വർഷത്തിനടുത്ത് സ്പോർട്സ് മേഖലയിൽ നിറസാനിധ്യമായി പ്രവർത്തിച്ചു വരുന്ന PFC കുന്നമംഗലം ഫുട്ബോൾ ആരാധകർക്കായി ഫാൻസ് വേൾഡ് കപ്പ്, വേൾഡ് കപ്പ് ഫാൻസ് ഷോ, ഫ്രീ ലൈവ് ടീവി സ്ക്രീനിംഗ് എന്നിവ ഒരുക്കിയിരിക്കുന്നു. അതിന്റെ ഭാഗമായി കുറച്ചുകൂടി സൗകര്യം മെച്ചപ്പെടുത്തിയ പുതിയ ഓഫീസ് ഉൽഘടനവും TV സ്വിച് ഓൺ കർമവും നടന്നു. ഉത്ഘാടനം KHSS മാനേജ്മെന്റ് KP വസന്ത രാജ് നിർവഹിച്ചപ്പോൾ സ്വിച്ച് ഓൺ കർമം ചാരിറ്റി പ്രവർത്തകൻ അഡ്വ ഷമീർ കുന്നമംഗലം നിർവഹിച്ചു. സധസ്സിൽ ക്ലബ് ട്രഷറർ റനീഷ് പയമ്പ്ര സ്വാഗതാവും ക്ലബ് പ്രസിഡന്റ് ജാഫർ അധ്യക്ഷതയും CFC യുടെ സാധിക്കലി ഡോൾഫിന്റെ ഉമർ സാന്റോസിന്റെ സാലി എന്നിവർ ആശംസകൾ അറിയിച്ചു. PFC ക്ലബ് സെക്രട്ടറി സൽമാൻ ഫാരിസ് നന്ദിയും പറഞ്ഞു. പൊതു പിരിവോ സ്പോൺസർമാരോ ഇല്ലാതെ PFC യുടെ പ്രവാസികളും നാട്ടിലെയും മുഴുവൻ മെമ്പർമാരും അവരുടെ കയ്യിൽ ഉള്ള പണം ഉപയോഗിച്ചാണ് കുന്നമംഗലാത്തുകാർക്ക് കളി കാണാൻ അവസരം നൽകുന്നത്. ഫാൻസ് വേൾഡ് കപ്പ് കുന്നമംഗലത്തെ വക്ക വക്ക ടർഫിൽ നവംബർ 19നു നടന്നു അർജന്റീന ചാമ്പ്യന്മാരായി. ഫാൻസ് ഷോ നവംബർ 20 നു കുന്നമംഗലം ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വൻ ജനാവലിയോടെ ആരംഭിച്ചു. കുന്നമംഗലം അങ്ങാടിയിലൂടെ റോഡ് ശോക്ക് ശേഷം ഒരു മ്യൂസിക് ശോയോട് കൂടി ഹൈ സ്കൂൾ ഗ്രൗണ്ടിൽ നിന്നും തന്നെ അവസാനിച്ചു. മികച്ച റോഡ് ശോ നടത്തിയ പോർട്ടുഗൽ ഫാൻസിന് ട്രോഫിയും നൽകി. വേൾഡ് കാപ്പിനെ വരവേറ്റിയ വലിയ ഫ്ലെക്സ് കുന്നമംഗലത്ത സ്ഥാപിക്കാനും pfc ക്ക് കഴിഞ്ഞു