മാവൂർ: മാവൂർ പാടത്ത് വിളഞ്ഞ നെൽകൃഷിക്ക് ആഘോഷപൂർവ്വം കൊയ്ത്തുത്സവം. ഒരേക്കർ സ്ഥലത്ത് വിളയിച്ച മട്ടത്രിവേണി ഇനത്തിൽപ്പെട്ട നെല്ലിൻറെ കൊയ്ത്തുത്സവമാണ് ആഘോഷപൂർവ്വം നടന്നത്. കമ്പളത്ത് വിജയൻ, മതിലകത്ത് പറമ്പിൽ വേലായുധൻ എന്നിവരാണ് കൃഷി ഇറക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത് കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പുലപ്പാടി ഉമ്മർ മാസ്റ്റർ, കൃഷി ഓഫീസർ ഡോ. ദർശന ദിലീപ്, എൻ.എ. മരക്കാർ ബാവ, ഗിരീഷ് കമ്പളത്ത്, തോൾക്കുഴി വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.