തെരുവ് വിചാരണ നടത്തി
പെരുമണ്ണ:
യൂത്ത് കോൺഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതത്തിലേക്ക് കേരളത്തെ തള്ളിവിടുന്ന കേരള സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തെരുവ് വിചാരണ നടത്തി.
NSUI ദേശീയ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
KSU കോഴിക്കോട് ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂർ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് രാഗീഷ് എം.കെ. ആദ്യക്ഷതയിൽ നടന്ന പരിപാടിയിൽ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മുസാഫിർ പി. സ്വാഗതവും ജിബിൻ ദാസ് നന്ദിയുംപ്രകാശിപിച്ചു.
UDF കുന്ദമംഗലം നിയോജക മണ്ഡലം കൺ വീനർ പി. മൊയ്തീൻ മാസ്റ്റർ ,ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി നസീം പെരുമണ്ണ , യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുജിത്ത് കാഞ്ഞോളി, ഡിസിസി മെമ്പർ എ.പി പീതാംബരൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമരായ രാജീവ് കെ.പി , ഷെബീബ് അലി, ഷെബീർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജേഷ് കെ.സി, സേവദൾ ജില്ല സെക്രട്ടറി മുരളി ചെറുകയിൽ കോൺഗ്രസ് മണ്ഡലം ഭാരാവാഹികളായ, ,രാധാകൃഷ്ണൻ ,ബാലൻ കിഴക്കേതൊടി എന്നിവർ നേതൃത്വം നൽകി.