നേർപഥം വാരിക പ്രചാരണ ഉദ്ഘാടനം നടത്തി
വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കുറ്റിക്കാട്ടൂർ ശാഖ യുടെ നേർപഥം വാരിക പ്രചരണ ഉത്ഘാടനം പെരുവയൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ ശറഫുദ്ധീൻ നിർവഹിച്ചു
സോഷ്യൽ മീഡിയയുടെ വർധിച്ച ഉപയോഗം വായനയുടെ സാധ്യതകൾ നഷ്ടപ്പെടുത്തി എന്ന പ്രചാരണം ശരിയല്ലെന്നും, നൂതന സാങ്കേതിതവിദ്യ അനന്തമായ സാധ്യതകൾ വായനാ തർപരർക്കു മുമ്പിൽതുറന്നു വെക്കുകയാണ് ചെയ്തതെന്നും പി കെ ശറഫുദ്ധീൻ
അഭിപ്രായപ്പെട്ടു. ആനുകാലിക വിഷയങ്ങളിൽ സുചിന്ത തവും ആധികാരികവുമായ ലേഖനങ്ങൾ ഉൾക്കൊള്ളുന്ന, ഇസ്ലാമിക വിഷയങ്ങൾ പക്വവും പ്രാമാണികവുമായി അവതരിപ്പിക്കുന്ന , അനുവാചകന് തിരിച്ചറിവ് പ്രദാനം ചെയ്യുന്നനേർപഥം വാരികയുടെ പ്രസക്തി വർധിച്ചിട്ടുണ്ടെന്നും അദ്ദഹം തുടർന്നു പറഞ്ഞു.സ്റ്റേറ്റ് കൗൺസിലർ കെ വി ഇബ്രാഹിം മെഡിക്കൽ കോളേജ് മണ്ഡലം സെക്രട്ടറി അബ്ദുറഹിമാൻ കെ പി അബുദാബി ഇസ്‌ലാഹി സെന്റെർ ട്രഷറർ പി കെ സാജിദ് എന്നിവർ നേതൃത്വം നൽകി