Peruvayal News

Peruvayal News

ജെ.സി.ഐ മാവൂരിന്റെ എട്ടാമത് സ്ഥാനാരോഹണ ചടങ്ങ് പ്രൗഢ ഗംഭീരമായി....

ജെ.സി.ഐ മാവൂരിന്റെ എട്ടാമത് സ്ഥാനാരോഹണ ചടങ്ങ് പ്രൗഢ ഗംഭീരമായി ചെറൂപ്പ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജെ.സി.ഐ മാവൂരിന്റെ പുതിയ പ്രസിഡന്റ് ആയി H.G.F ശ്രീജിത്ത്‌ മാവൂർ സ്ഥാനമേറ്റു.
JFM സനീഷ് പി യുടെ  അധ്യക്ഷതയിൽ ചേർന്ന വാർഷികയോഗം ജെ.സി.ഐ ഇന്ത്യ പാസ്ററ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌ JCI PPP അഫ്സൽ ബാബു മുഖ്യാതിഥിയായി ഉത്ഘാടനം നിർവഹിച്ചു. സോൺ പ്രസിഡന്റ് JCI Sen.പ്രജിത്ത്. വി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ നൽകി ജെസിഐ മെമ്പർമാരായി  നിയോഗിച്ചു.
IPP JCI Sen നജീബ് സിഎം, ട്രഷറർ JC ഹരീഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ JC ബിസ്മില്ല ബീഗം സ്വാഗതവും, സെക്രട്ടറി JC ഷൈജു മാവൂർ നന്ദി പറഞ്ഞു.
ചടങ്ങിൽ മാവൂർ  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രഞ്ജിത്ത് ടി  ജെ.സി.ഐ മാവൂരും, മാവൂർ പഞ്ചായത്തു സംയുക്തമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഹാപ്പി പഞ്ചായത്ത് പ്രൊജക്റ്റ്‌ അവതരിപ്പിച്ചു.
2022-2023 വർഷ TOBIP ബിസിനസ്‌ എക്സലൻസ് അവാർഡ്
ശ്രീ.ഹമീദ് കടോടി  (എക്സലൻസ് എന്റർപ്രിൻർഷിപ്പ് അവാർഡ്)
ശ്രീ.വിനോദ് വി (ബിസിനസ്‌ എക്സലൻസ് അവാർഡ്) നൽകി ആദരിച്ചു. തുടർന്ന് ജെ.സി.ഐ കുടുംബാംഗങ്ങളുടെ കൾച്ചറൽ പ്രോഗ്രാമും നടന്നു.
Don't Miss
© all rights reserved and made with by pkv24live