നാഷണൽ കുറ്റിക്കടവ് ജേതാക്കൾ
കേരളോൽസത്തിൻ്റെ ഭാഗമായി മാവൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ നാഷണൽ കുറ്റിക്കടവ് ജേതാക്കളായി.ഡയമണ്ട് മാവൂരിനെയാണവർ ഫൈനലിൽ പരാജയപ്പെടുത്തിയത്.നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതിനാൽ ട്രോസിയുടെ വിജയികളെ കണ്ടെത്തുകയായിരുന്നു.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത് ഫുട്ബോൾ മത്സരങ്ങൾ ഉൽഘാടനം ചെയ്തു.കെ.ടി.അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്, പഞ്ചായത്തംഗങ്ങളായ ഉമ്മർ മാസ്റ്റർ പുലപ്പാടി, കെ.എം.അപ്പുകുഞ്ഞൻ, എം.പി കരീം, ടി.ടി ഖാദർ, ഗീതാമണി എന്നിവർ പ്രസംഗിച്ചു. ലത്തീഫ് പാലക്കോളിൽ, പി.എം ബഷീർ, കെ.ടി അഫ്സൽ, ഐ.പി വിശ്വൻ, ബിസ് ബിസ് മുജീബ് എന്നിവർ നേതൃത്വം നൽകി.