പ്രവാസി സേവ കേന്ദ്രം മാവൂരിൽ പ്രവാസി സേവ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
പൊതുജനങ്ങൾക്കും പ്രവാസികർക്കുമായി എല്ലാ വിധ ഓൺ ലൈൻ സേവനങ്ങളും ലഭ്യമാക്കി കൊണ്ട് മാവൂരിൽ പ്രവാസി സേവ കേന്ദ്രം കുന്ദമംഗലം എം എൽ എ പി.ടി. എ റഹീം ഉത്ഘാടനം ചെയ്തു.
കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയ ട്രഷറർ ബഷീർ സ്വാഗതം പറഞ്ഞു. മാവൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പ്രവാസി സംഘം കുന്ദമംഗലം ഏരിയ സെക്രട്ടറി രവിന്ദ്രൻ, E. N. പ്രമനാഥാൻ ,M ധർമ്മജൻ, ഉണ്ണികൃഷ്ൺൻ, പ്രവാസി സംഘം മാവൂർ മേഖല പ്രസിഡൻ്റ് വിചാവ, കണ്ണി പറമ്പ് ലേബർ കേൺട്രാക്റ്റ് സൊസൈറ്റി പ്രസിഡൻറ് മോഹൻദാസ്, സുരേഷ് പുതുക്കിടി എന്നിവർ ആശംസ അറിയിച്ചു, ചടങ്ങിൽ പ്രവാസി സംഘം മാവൂർ മേഖല സെക്രട്ടറി ശിവാനന്ദൻ നന്ദി പറഞ്ഞു.