ലഹരി ഔട്ട് വൺ മില്ല്യൺ ഗോൾ
മുസ്ലിം യൂത്ത് ലീഗ് ഫുട്ബോൾ ഷൂട്ടൗട്ട് മണ്ഡലം തല ഉദ്ഘാടനം
കൊടുവള്ളി :
ലഹരി ഔട്ട് വൺ മില്ല്യൺ ഗോൾ " മുസ്ലിം യൂത്ത് ലീഗ് ഫുട്ബോൾ ഷൂട്ടൗട്ട് കൊടുവള്ളി മണ്ഡലം തല ഉദ്ഘാടനം മുൻ ഇന്ത്യൻ സബ് ജൂനിയർ, ടൈറ്റാനിയം, യൂണിവേഴ്സിറ്റി ടീമുകളിൽ അംഗവും മുൻ കേരള സ്റ്റേറ്റ് സ്കൂൾ ടീം കോച്ചുമായ അബ്ദുൽ വഹാബ് നിർവഹിച്ചു. കൊട്ടക്കാവയൽ ക്രസന്റ് സ്റ്റേഡിയത്തിൽ നടന്ന ഷൂട്ടൗട്ടിൽ മണ്ഡലം പ്രസിഡണ്ട് സി.കെ. റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി എം.നസീഫ്, ട്രഷറർ ഒ.കെ. ഇസ്മായിൽ, ജില്ലാ കമ്മിറ്റി അംഗം റാഫി ചെരച്ചോറ, മണ്ഡലം സഹ ഭാരവാഹികളായ അർഷദ് കിഴക്കോത്ത്, ഫാസിൽ അണ്ടോണ, നൗഫൽ പുല്ലാളൂർ, സൈനുദ്ദീൻ കൊളത്തക്കര, മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അൻവർ ചക്കാലക്കൽ, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, ട്രഷറർ അസ്ഹറുദ്ദീൻ കൊട്ടക്കാവയൽ, ഉബൈബ് എ.കെ, അഷ്‌റഫ്.പി തുടങ്ങിയവർ സംബന്ധിച്ചു.