അവശയാത്രകർക്ക് സാന്ത്വനമായി എൻഎസ്എസ് വളണ്ടിയേഴ്സ്
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് വളണ്ടിയേഴ്സ് രോഗികളുടെ പരിചരണത്തിനും തുടർ ചികിത്സക്കുമായിക്കുമായി തുടങ്ങിയ 'സാന്ത്വനം' പദ്ധതിയുടെ ഭാഗമായി അവശരായ റെയിൽവേ യാത്രക്കാർക്ക് വേണ്ടി വീൽചെയറുകൾ കൈമാറി. ഡെപ്യൂട്ടി കളക്ടർ ശ്രീമതി ഇ. അനിതകുമാരി റെയിൽവേ സ്റ്റേഷൻ ഡയറക്ടർ ശ്രീ.അബ്ദുൽ അസീസിന് വീൽചെയറുകൾ കൈമാറി കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്റ്റേഷനിൽ എത്തുന്ന രോഗികളായ യാത്രക്കാർക്ക് സഹായഹസ്തവുമായി എത്തുകയായിരുന്നു എൻഎസ്എസ് വോളന്റീർസ് . സ്വന്തമായി സമാഹരിച്ച തുക ഉപയോഗിച്ചാണ് കുട്ടികൾ വീൽ ചെയറുകൾ വാങ്ങിയത്. പിടിഎ പ്രസിഡന്റ് ശ്രീ എ.ടി അബ്ദുൾ നാസർ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശ്രീദേവി പി എം സ്വാഗതം പറഞ്ഞു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ സി കെ ഹരീഷ്, ഡെപ്യൂട്ടി മാനേജർ ചന്ദ്രശേഖരൻ, സിപി മാമുക്കോയ, സാജിദ് അലി, ഇസ്ഹാഖ്, ശരീഫ് കെ.എം, എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി ദിൽ റുബാന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീമതി തസ്നിം റഹ്മാൻ നന്ദിയും പറഞ്ഞു.