നിലപാടുകളിലെ സുതാര്യത ലീഗിന്റെ പ്രസക്തി വർധിപ്പിച്ചു :
കെ.എ ഖാദർ മാസ്റ്റർ
കൂളിമാട് : കഴിഞ്ഞ ഏഴര പതിറ്റാണ്ടിൽ ലീഗെടുത്ത സുതാര്യ നിലപാടുകളാണ് പൊതു സമൂഹത്തിൽ പാർട്ടിയുടെ പ്രസക്തി വർധിപ്പിച്ചതെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ പ്രസ്താവിച്ചു. കൂളിമാട് വാർഡ് മുസ്ലിം ലീഗ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് ലീഗ് പ്രസിഡണ്ട് വി.എ.മജീദ് അധ്യക്ഷനായി. മെമ്പർഷിപ്പ് ക്യാമ്പയിൻ സമയ ബന്ധിതമായി പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. റിട്ടേണിംഗ് ഓഫീസർ ഇ.സി.എം. ബശീർ , പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എൻ എം ഹുസൈൻ, വാർഡ് മെംബർ കെ.എ റഫീഖ്,എം.പി. റസാഖ്,