ജി എച്ച് എസ് എസ് മാവൂർ ഹൈസ്കൂളിന് എസ്എസ്എൽസി ഓർമ്മച്ചെപ്പ് 1998 ബാച്ച് സ്റ്റേജ് കർട്ടൻ സമർപ്പിച്ചു.
പ്രോഗ്രാമിൽ ശ്രീജിത്ത് മാവൂർ സ്വാഗതം പറഞ്ഞു .
പ്രശസ്ത കലാസാഹിത്യപ്രതിഭ ബന്ന ചേന്ദമംഗലൂർ സ്റ്റേജ് കർട്ടൻ സ്കൂളിന് കൈമാറി ഉദ്ഘാടനം നടത്തി .ഹെഡ്മിസ്ട്രസ്സ് ശ്രീലത ടീച്ചർ കർട്ടൻ ഏറ്റുവാങ്ങി .
തുടർന്ന് മാവൂർ ഹൈസ്കൂളിനെ കായികരംഗത്ത് സംസ്ഥാനതലം വരെ ഉയർത്തിയ ബൈജു മാസ്റ്റർക്ക് ഓർമ്മച്ചെപ്പ് 98 ബാച്ചിന്റെ സ്നേഹാദരവ് ബന്ന ചേന്നമംഗല്ലൂർ കൈമാറി .വഹാബ് മാസ്റ്റർ,ലേഖ ടീച്ചർ, വിനോദ് മാസ്റ്റർ, ,സരിത ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി.