യമ്മി വാലി ടീം സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ ഹിമായത്തിന് മികച്ച വിജയം
കോഴിക്കോട്:
യമ്മി വാലി ടീം സംസ്ഥാനതലത്തിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്ര രചന മത്സരത്തിൽ ഹിമായത്തിനെ പ്രതിനിധീകരിച്ചുകൊണ്ട് മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും സ്റ്റേറ്റ് തലത്തിൽ തന്നെ മികച്ച 12 ചിത്രങ്ങളിൽ മൂന്ന് ചിത്രങ്ങൾക്ക് ഹിമായത്തിന് ലഭിക്കുകയും ചെയ്തു.
ആയിഷ മഗാനിയ, ഷാസിയ ഇശാക്ക്, നൗസ നബ, എന്നീ മൂന്ന് വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളാണ് സ്റ്റേറ്റ് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
എറണാകുളം ഇൻഫോപാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ വിദ്യാർഥികൾ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി.