സാദിഖലി തങ്ങളും കെ.എം ഷാജിയും നാളെ (09-11-2022) കുറ്റിക്കാട്ടൂരിൽ
പെരുവയൽ:
കുറ്റിക്കാട്ടൂർ ടൗൺ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി ഗോൾഡൻ ജൂബിലി സമ്മേളനവും സി.എച്ച് സൗധം ഉദ്ഘാടനവും ഇന്ന് വൈകീട്ട് 7 മണിക്ക് കുറ്റിക്കാട്ടൂരിൽ നടക്കും .
പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കുറ്റിക്കാട്ടൂർ ടൗൺ മുസ്ലിം ലീഗ് റിലീഫ് കമ്മറ്റി പഴയ കെട്ടിടം പൊളിച്ച് പുതുതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സും സി.എച്ച് സൗധവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കും .
സമ്മേളനത്തോടനുബന്ധിച്ച് നടന്ന
തലമുറ സംഗമം മുൻ എംഎൽഎ സി മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
എം കെ മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് പഴയകാല മുസ്ലിം ലീഗ് നേതാക്കളെ ആദരിച്ചു.
മുജീബ് റഹ്മാൻ ഇടക്കണ്ടി മുൻ നേതാക്കളെ സദസ്സിന് പരിചയപ്പെടുത്തി .
എ ടി ബഷീർ, ടി.പി മുഹമ്മദ് ,
കെ പി കോയ,
മുളയത്ത് മുഹമ്മദ് ഹാജി,
എം കുഞ്ഞഹമ്മദ്,
ഇ എ കോയ ഹാജി, കെ മരക്കാർ ഹാജി, സി സലാം ഹാജി, എൻ പി കോയ ഹാജി സംബന്ധിച്ചു. എം സി സൈനുദ്ദീൻ സ്വാഗതവും സി മാമുക്കോയ നന്ദിയും പറഞ്ഞു.