കോഴിക്കോട് - പാലക്കാട് ഹരിത ഹൈവേ വികസനത്തിന്റെ ഭാഗമായി കുടിയെഴിപ്പിക്കുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ട്ട പരിഹാരവും പുനരധിവാസവും നൽകണമെന്നും നിത്യോപയോഗ സാധനങ്ങളുടെയും , കെട്ടിടനിർമ്മാണ സാമഗ്രികളുടെയും വിലക്കയറ്റം പിടിച്ചു നിർത്തണമെന്നും വ്യാപാരി വ്യവസായി സമിതി പെരുമണ്ണ യൂണിറ്റ് സമ്മേളനം സർക്കാറിനോട് പ്രമേയത്തിലുടെ ആവശ്യപ്പെട്ടു , പെരു മണ്ണ സർവ്വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം സമിതി ജില്ല സെക്രട്ടറി ടി മർക്കാർ ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് കെ.പി. റഷീദ് അധ്യകഷത വഹിച്ചു യൂണിറ്റ് സെക്രട്ടറി ഇംത്യാസ് റിപ്പോർട്ട് അവതരിപ്പിച്ചു വി കെ.ജയൻ. മുരളിധരൻ മംഗലോളി . ടി പി അപ്പുട്ടി . ചന്ദ്രൻ . കെ.ചന്ദ്രൻ . KE റഷീദ്. തുടങ്ങിയവർ സംസാരിച്ചു.. ടി സുനിൽ വൈദ്യർ നന്ദി പറഞ ചടങ്ങിൽ പഴയ കാല കച്ചവടക്കാരനും, വ്യാപാരി വ്യവസായി സമിതി മേഖലാ വൈസ് പ്രസിഡണ്ട് K ചന്ദ്രനെ ആദരിച്ചു