കുന്ദമംഗലം ഉപജില്ല സ്കൂൾ കലോത്സവത്തിന് എൽ പി വിഭാഗത്തിൽ എ എൽ പി സ്കൂൾ മാവൂരും ജിഎച്ച്എസ്എസ് പയിമ്പ്രയും ഒപ്പത്തിനൊപ്പം
മാവൂർ:
നായർകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസങ്ങളിൽ ആരംഭിച്ച കുന്ദമംഗലം ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ എൽ പി വിഭാഗത്തിൽ എ എൽ പി സ്കൂൾ മാവൂർ , ജിഎച്ച്എസ്എസ് പയിമ്പ്ര (40 പോയിൻറ് വീതം )
യുപി വിഭാഗത്തിൽ എയുപിഎസ് കുരുവട്ടൂർ, ചാത്തമംഗലം (53 വീതം ) , ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്എസ് കുന്നമംഗലം (96) ജിഎച്ച്എസ്എസ് നായർകുഴി (69)
ഹയർസെക്കൻഡറി വിഭാഗത്തിൽ ആതിഥേയരായ നായർകുഴി ജി എച്ച് എസ് എസ് (97 ) ആർഇസി സ്കൂൾ (92 )എന്നിവർ മുന്നേറ്റം തുടരുന്നു.
ഇന്നുകൂടി നടക്കാനിരിക്കുന്ന മത്സരങ്ങൾ കഴിയുന്നതോടെ ഉപജില്ലയിലെ ജേതാക്കളെ പ്രഖ്യാപിക്കും.
. ഏഴ് വേദികളിലായാണ് മത്സരം. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽനിന്നും മൊത്തം 3756 വിദ്യാർഥികൾ മത്സരിക്കുന്നുണ്ട്. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ നിർവഹിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. 'ന്നാ താൻ കേസുകൊട്' സിനിമയിൽ ജഡ്ജിയായി വേഷമിട്ട പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ കെ.ജെ. പോൾ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.സുഷമ, ബ്ലോക്ക് പഞ്ചായത്ത് എം.കെ. നദീറ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റീന മാണ്ടിക്കാവിൽ, അംഗങ്ങളായ വിശ്വൻ വെള്ളലശ്ശേരി, കെ.എ. റഫീക്ക്, ശിവദാസൻ ബംഗ്ലാവിൽ, എം.ടി. പുഷ്പ, പ്രസീന പറക്കാംപൊയിൽ, വിദ്യുൽ ലത, ഹെഡ്മാസ്റ്റർ എം.ആർ. പുരുഷോത്തമൻ, സി.കെ. വിനോദ്, എം.പ്രകാശൻ, തുടങ്ങിയവർ സംസാരിച്ചു സ്കൂൾ പ്രിൻസിപ്പൽ എൻ.പി. ഷാജി സ്വാഗതവും കെ.വി. ജ്യോതിഷ് നന്ദിയും പറഞ്ഞു.