ഫറോക്കിൽ പുതിയ പാലം വേണം
ഗതാഗത തടസ്സം പതിവായ ഫറോക്കിലെ പഴയ പാലത്തിന് സമീപം പുതിയ പാലം നിർമ്മിച്ച് ഫറോക്ക് ടൗണിലെ വാഹന ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തണമെന്ന് വ്യാപാരി വ്യവസായി സമിതി ഫറോക്ക് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സമിതി ജില്ലാ പ്രസിഡൻ്റ് സൂര്യ അബ്ദുൾ ഗഫൂർ ഉൽഘാടനം ചൈതു . സെക്രട്ടറി കെ.വി.എം. ഫിറോസ് സ്വാഗതവും പ്രസിഡൻ്റ് ടി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. മരക്കാർ,മധുസൂദനൻ ടി. . , എ. എം. അബ്ദുൾ നാസർ, പി. മുഹമ്മദ് അഷറഫ് , ജലീൽ ചാലിൽ , സിറാജ്,സുരേഷ് ,വിനോദ് തോട്ടുങ്ങൽ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സംഘടനാ നേതൃത്വ രംഗത്ത് മികച്ച സംഭാവന നൽകി സംഘടനയെ ഉന്നതിയിലെത്തിച്ച ശ്രീ തേനേരി ബാലകൃഷ്ണൻ സ്നേഹോപകാരം നൽകി ആദരിച്ചു.