വർഗ്ഗീയതക്കെതിരായ പോരാട്ടം ശക്തമാക്കി വർഗ്ഗ ഐക്യം കെട്ടിപ്പടുക്കുക.
CITU
സമ്മേളനം വിജയിപ്പിക്കുക.
കെ.സി.ഇ.യു
കോഴിക്കോട്ട് വെച്ച് നടക്കുന്ന
CITU സംസ്ഥാന സമ്മേളനം 2022 ഡിസംബർ 17, 18, 19 തിയ്യതികളിൽ വിജയിപ്പിക്കണമെന്ന് കേരള കോ_ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കുന്നമംഗലം ഏരിയാ കൺവെൻഷൻ തൊഴിലാളികളോടഭ്യർത്ഥിച്ചു.കൺവെൻഷൻ സി.ഐ.ടി.യു കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവും, മാവൂർ ഏരിയാ പ്രസിഡണ്ടുമായ ഇ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന കമ്മറ്റിയംഗവും ജില്ലാ ട്രഷററുമായ ഇ.സുനിൽ കുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് ഇ.വിശ്വനാഥൻ, ജില്ലാ കമ്മറ്റിയംഗം ഷെമീന.ടി, എന്നിവർ സംസാരിച്ചു.യൂണിയൻ ഏരിയാ പ്രസിഡണ്ട് എൻ.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി.രാജൻ സ്വാഗതവും, ഏരിയാ ട്രഷറർ വി.വിനോദ് കുമാർ നന്ദിയും പറഞ്ഞു.