മനുഷ്യമതിലും സമൂഹ പ്രതിജ്ഞയും നടത്തി.
പന്നൂര് ലഹരി വിമുക്ത കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പന്നൂര് അങ്ങാടിയിൽ മനുഷ്യമതിലും സമൂഹ പ്രതിജ്ഞയും സംഘടിപ്പിച്ചു .വാർഡ് മെമ്പർ വഹീദ കയ്യളശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സർക്കാർ നിർദ്ദേശപ്രകാരമുള്ള കമ്മറ്റി രൂപീകരിച്ചതിന് ശേഷം സൈക്കിൾ റാലി , ബോധവൽക്കരണ ക്ലാസ് തുടങ്ങി നിരവധി പരിപാടികൾ നടത്തിയിട്ടുണ്ട്. ലഹരിക്കെതിരെ തെരുവ് നാടകം, LCD പ്രദർശനം തുടങ്ങി നിരവധി കാര്യങ്ങൾ പന്നൂര് കേന്ദ്രമാക്കി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്നത്തെ ചടങ്ങിൽ പി.അബൂബക്കർ ഹാജി, എം.എ സത്താർ മാസ്റ്റർ, പി.ബാലകൃഷ്ണൻ , പി. കലന്തൻകുട്ടി ഹാജി, അരവിന്ദൻ , ഇസ്മാഈൽ ഹാജി, ഒ. സുലൈമാൻ , സി. ലത്വീഫ് ഫൈസി, എം.ഇബ്രാഹിം ഹാജി, സി.പി ബഷീർ, കെ.ടി. റഊഫ്, നൗഷാദ് കരിമ്പയിൽ, യു.പി.അബ്ദുസമദ്, കെ.സി സുലൈമാൻ , പി.കെ.അബൂബക്കർ ,അഷ്റഫ് കയ്യളശേരി, പ്രേമൻ , കെ.കെ. ഖാദർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.സി.മുഹമദലി മാസ്റ്റർ സ്വാഗതവും പി.ഷംസുദ്ദീൻ മാസ്റ്റർ നന്ദിയും പറഞ്ഞു