ലഹരി വിരുദ്ധ ക്യാമ്പയിൻ:
വിളംബര ജാഥയും ഉദ്ഘാടനവും നടത്തി
കോഴിക്കോട്:
യുവതരംഗ്, ക്ലിജോ (ഗവ: ലോ കോളേജ്), യോദ്ധാവ് (കേരള പോലീസ് ), വിമുക്തി (എക്സൈസ് വകുപ്പ്), ഗവ: എഞ്ചിനീയറിംങ് കോളേജ്, ഹിമായത്ത് ഹയർ സെക്കണ്ടറി സ്ക്കുൾ എൻ.എസ്.എസ്. യുണീറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിന്റെ (രണ്ടാംഘട്ടം) ഭാഗമായി നടത്തിയ വിളംബര ജാഥ ചെമ്മങ്ങാട് പോലീസ് എസ്.എച്ച്.ഒ രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഫ്രാൻസിസ് റോഡിൽ നിന്നാരംഭിച്ച ജാഥ കുറ്റിച്ചിറയിൽ സമാപിച്ചു.
തുടർന്ന് കുറ്റിച്ചിറ ഓപ്പൺ സ്റ്റേജിൽ 45 ദിവസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഉദ്ഘാടനം ബഹു: ശ്രീ. എം.കെ. രാഘവൻ എം.പി. നിർവ്വഹിച്ചു. യുവതരംഗ് പ്രസിഡണ്ട് എ.വി. റഷീദലി അധ്യക്ഷത വഹിച്ചു.
'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിൽ ഷുക്കൂർ വക്കീലായി അഭിനയിച്ച അഡ്വ: ഷുക്കൂർ കാഞ്ഞങ്ങാട് മുഖ്യാതിഥിയായും
പി. ബിജുരാജ് (അസി.കമ്മീഷണർ ഓഫ് പോലീസ്, കോഴിക്കോട് ടൗൺ) വിശിഷ്ടാതിഥിയായും പങ്കെടുത്തു.
കെ. മൊയ്തീൻകോയ (കൗൺസിലർ), ഡോ: വി. അൻസു (അസി. പ്രോഫ. ഗവ: എഞ്ചിനീയറിംഗ് കോളേജ്), എൻ. ജലാലുദ്ദീൻ (സിവിൽ എക്സൈസ് ഓഫീസർ), ബി.വി. മുഹമ്മദ് അശ്റഫ് (ജനറൽ സെക്രട്ടറി, യുവതരംഗ്), ഷുഹൈബ് കൊടുവള്ളി (ക്ലിജോ) എന്നിവർ സംസാരിച്ചു.