പ്രവാസികൾ പാർശ്വവത്കരിക്കപ്പെടുന്നു - അസ്‌ലം ചെറുവാടി
കോഴിക്കോട് :
മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ശാസ്ത്രീയമായ പദ്ധതികൾ നടപ്പിലാക്കാത്തത് മൂലം പ്രവാസികൾ സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്നുവെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ ഫോറം ജില്ലാ ഹെൽപ് ഡസ്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല പ്രവാസി കുടുംബങ്ങളും അരക്ഷിതാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടു.
നിത്യ ജീവിതത്തിനു ബുദ്ധിമുട്ടുന്ന പ്രവാസികളെ സഹായിക്കാൻ സർക്കാറുകൾക്ക് ബാധ്യതയുണ്ട്.
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പി. കെ. അബ്ദു റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. എഫ്. ഐ. ടി. യു. ജില്ലാ പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി, വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം സലീന ടീച്ചർ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ എന്നിവർ സംസാരിച്ചു.