അത്തിക്കോട്ടുമ്മൽ സുബൈർ ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചു.
പെരുവയൽ:
കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമ പഞ്ചായത്ത് വാർഡ് 10 ൽ താമസിക്കുന്ന അത്തിക്കോട്ടുമ്മൽ എൻ.കെ സുബൈർ ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചു.
പള്ളിത്താഴം മദ്രസയിൽ നടന്ന യോഗത്തിൽ സി.എം സദാശിവൻ അധ്യക്ഷത വഹിച്ചു.
ഇരു വൃക്കകളും തകരാറിലായ സുബൈർ വിദേശത്ത് ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു..
വൃക്ക രോഗം പിടിപെട്ടതിന് ശേഷവും വർഷങ്ങളോളം വിദേശത്ത് ഡ്രൈവർ ജോലി ചെയ്ത് കൊണ്ടാണ് സുബൈർ ചികിത്സ തുടർന്നത് .
എന്നാൽ കിഡ്നി മാറ്റിവെക്കണമെന്ന
ഡോക്ടർമാരുടെ നിർദ്ധേശ പ്രകാരമാണ് സുബൈർ നാട്ടിലെത്തിയത് .
വൃക്ക മാറ്റിവെക്കുന്നതിന് 40 ലക്ഷത്തോളം രൂപയാണ് ചെലവ് വരുന്നത് .
മൂന്ന് പെൺകുട്ടികളുടെ പിതാവ് കൂടിയായ ഇദ്ധേഹത്തിന് ഈ ഭീമമായ തുക താങ്ങാവുന്നതിലും അപ്പുറമാണ്,,
നിത്യ ചെലവിന് പോലും വരുമാന മാർഗമില്ലാത്ത
സുബൈറിൻ്റെ ജീവൻ രക്ഷിക്കുന്നതിന് നാട്ടുകാർ ജനകീയ ചികിത്സ കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ് .
എം.കെ രാഘവൻ എം.പി ,പി.ടി.എ റഹീം എം.എൽ എ ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സുഹറാബി എന്നിവർ മുഖ്യ രക്ഷാധികാരികളും
ജില്ലാ പഞ്ചായത്ത് മെംബർ സുധ കംപ്ലത്ത് ,
ബ്ലോക്ക് പഞ്ചായത്ത് മെംബർ നെരോത്ത് അബൂബക്കർ ,വാർഡ് മെംബർമാരായ സുബിത തോട്ടാഞ്ചേരി ,രേഷ്മ തെക്കേടത്ത് എന്നിവർ കമ്മറ്റിയുടെ രക്ഷാധികാരികളുമാണ് .
സി.എം സദാശിവൻ,,, (ചെയർമാൻ)
പി.മുഹമ്മദ് കോയ,, (കൺവീനർ)
സന്തോഷ് കുമാർ പുത്തലത്ത് (ട്രഷറർ)
വൈസ് ചെയർമാൻമാരായി വി.എം അഹമ്മദ് ,രാഘവൻ കുവിൽ, സി.പി കോയ ,ഫൈസൽ കയനിക്കൽ ,ഷഫീഖ് കെ യും ജോയിൻ്റ് കൺവീനർമാരായി ലത്തീഫ് തയ്യിൽ ,ദിപിൻ ഒഞ്ഞപ്പുറത്ത് ,ഓ എം റഷീദ് ,വി.എം കുഞ്ഞിമുഹമ്മദ് ,ഇല്യാസ് കെ.വി എന്നിവരെയും തെരഞ്ഞെടുത്തു.
ഫെഡറൽ ബേങ്ക് പുതിയറ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്
Account number
13060100250009
IFSC code FDRL0001306
Federal bank
Puthiyara branch
UMNAYYA
G pay...8714575537