എം.സി.എച്ച് യൂണിറ്റ് ചെറൂപ്പ കോണ്‍ഫറന്‍സ് ഹാള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ചെറൂപ്പ എം.സി.എച്ച് യൂണിറ്റില്‍ നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാളിന്‍റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 54 ലക്ഷം രൂപ ചെലവിലാണ് കെട്ടിടത്തിന്‍റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ ഷിയോലാല്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇ.വി ഗോപി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുധ കമ്പളത്ത്, മാവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ ഉണ്ണികൃഷ്ണന്‍, സി നന്ദിനി, എച്ച്.എം.സി പ്രതിനിധി ടി മുഹമ്മദലി, ഇ.എൻ പ്രേമനാഥന്‍ സംസാരിച്ചു. എം.സി.എച്ച് യൂണിറ്റ് അഡ്മിനിസ്ട്രേഷന്‍ ഇന്‍ ചാര്‍ജ് ഡോ. ബിജു ജോര്‍ജ്ജ് സ്വാഗതവും സിവില്‍ സര്‍ജന്‍ ഡോ. എം മോഹന്‍ നന്ദിയും പറഞ്ഞു.