ഭാരതീയ നാഷണൽ ജനതാ ദൾ രാഷ്ട്രീയ ജനതാദള്ളിൽ ലയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ
ഇന്ന് ഏറണാകുളത്ത് ചേർന്ന ഇരു പാർട്ടികളുടെയും സംയുക്ത ഭാരവാഹികളുടെ യോഗത്തിൽ പൂർത്തിയായി
മുന്ന് മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച ചർച്ചകളുടെ ഭാഗമായി രാഷ്ട്രീയ ജനതാ ദൾ ദേശിയ സെക്രട്ടറി അനു ചാക്കോയും ഭാരതിയ നാഷണൽ ജനതാ ദൾ പ്രസിഡന്റ് അഡ്വ: ജോൺ ജോണും ഡൽഹിയിൽ ചെന്ന് രാഷ്ട്രീയ ജനതാ ദൾ ദേശീയ പ്രസിഡന്റ് ലാലു പ്രസാദ് യാദവും ദേശീയ നേതാക്കളുമായി ചർച്ച നടത്തി തീരുമാനങ്ങളിൽ എത്തുകയും ചെയ്തു
ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 15 ന് രാഷ്ട്രീയ ജനതാ ദൾ ദേശീയ നേതാക്കളുടെ സാനിധ്യത്തിൽ തിരുവനന്തപുരത്ത് ലയന സമ്മേളനം നടത്താനും
ഇന്നത്തെ യോഗത്തിൽ തീരുമാനമായി.
മതേതര ഇന്ത്യയുടെ ഐക്യത്തിനും ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമായിരിക്കുകയാണന്നും,
ദളിത് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനുമായ പ്രവർത്തനങ്ങളാണ് രാഷ്ട്രീയ ജനതാദൾ ദേശീയ പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും
രാഷ്ട്രീയ ജനതാദൾ ദേശീയ സെക്രട്ടറി അനു ചാക്കോ ലയന ചർച്ചയെ അഭിസംബോധനം ചെയ്ത് കൊണ്ട് പറഞ്ഞു,
ഇരു പാർട്ടികളുടെയും ലയനം കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് അഭിമാനകരമായ വളർച്ചക്ക് കാരണമാവുകയും അത് വഴി യുഡിഎഫിന് ശക്തി പകരാൻ സാധിക്കുമെന്നും അഡ്വ.ജോൺ ജോൺ പറഞ്ഞു,
രാഷ്ട്രീയ ജനതാ ദൾ നേതാക്കളായ ഡോ.ജോർജ് ജോസഫ് , നൗഷാദ്തോട്ടുംകര, ചോലക്കര മുഹമ്മദ് മാസ്റ്റർ, ബിജു തേറാട്ടിൽ, ബിനു പഴയചിറ, ദേവി അരുൺ , ഷാഹുൽ ഹമീദ് ,യൂസഫ് അലി. നിസാർ സിവി , എന്നിവരും ഭാരതീയ നാഷണൽ ജനതാ ദൾ നേതാക്കളായ കെ ടി ജോസഫ് ,അനിൽ മേടയിൽ ,സെനിൻ റാഷി,സി കെ സഹജൻ, ഷംനാദ് കുട്ടികട, മനോജ് കൊട്ടാരക്കര , എന്നിവരും പങ്കെടുത്തു