കെട്ടിട നിർമ്മാണ സാധനങ്ങൾക്കുള്ള പുതുസംരംഭവുമായി കുന്നമംഗലം സഹകരണ ബാങ്ക്
കെട്ടിട നിർമ്മാണ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് പുതു സംരംഭവുമായി കുന്നമംഗലം സഹകരണ റൂറൽ ബാങ്ക് ശ്രദ്ധേയമാകുന്നു. കുന്നമംഗലം വരിട്ട്യാക് ജംഗ്ഷനിൽ നീതി ബിൽഡ് മാർട്ട് എന്ന പേരിൽ ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. കെട്ടിട നിർമ്മാണങ്ങൾക്കാവശ്യമായ സിമൻറ്, കമ്പി, മറ്റ് അനുബന്ധ സാധനങ്ങൾ എന്നിവയുടെ വിപുലമായ ശേഖരത്തോടുകൂടി പ്രവർത്തനമാരംഭിച്ച നീതി ബിൽഡ് മാർട്ടിൽ നിന്നും ആവശ്യമായ സാമഗ്രികൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി അനിൽകുമാർ എന്നിവർ ആദ്യ വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിച്ചു. സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് കെ.സി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ഷിയോലാൽ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ യു.സി പ്രീതി, ചന്ദ്രൻ തിരുവലത്ത്, മെമ്പർമാരായ ലീന വാസുദേവൻ, മണ്ണത്തൂർ ധർമരത്നൻ നായർ എന്നിവരും എം.കെ മോഹൻദാസ്, എം ബാലസുബ്രഹ്മണ്യൻ, കേളൻ നെല്ലിക്കോട്, സി.വി സംജിത്ത്, പ്രവീൺ പടനിലം, എം ബാബുമോൻ, ബഷീർ നീലാറമ്മൽ
സംസാരിച്ചു. ബേങ്ക്
വൈസ് പ്രസിഡന്റ് സി പ്രമോദ് സ്വാഗതവും