എക്സിബിഷനും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു
താത്തൂർ :
താത്തൂർ ശുഹദാ സ് മാരക മർക്കസുൽ ഉലൂം പബ്ലിക് സ്കൂളിന്റെയും അൽബിർ പ്രീ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ നവംബർ 1കേരളപ്പിറവിയോടനുബന്ധിച്ച് എക്സിബിഷനും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.. പഴയ കാലത്ത് വീടുകളിലും മറ്റും ഉപയോഗച്ചിരുന്ന വസ്തുക്കൾ എക്സിബിഷന് മാറ്റ് കൂട്ടി... ആദ്യ കാലങ്ങളിൽ കണ്ട് വന്നിരുന്ന ഫുഡ് വിഭവങ്ങളെ കൊണ്ട് ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി.. എക്സി ബിഷൻ ജില്ലാപഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘടനം ചെയ്തു.opm അഷ്‌റഫ്, ഷുക്കൂർ മാസ്റ്റർ, അബ്ദുൽമജീദ് ct, അബ്ദുൽറസാഖ്, അബ്ദുസ്സലാം എംപി പരിപാടിയിൽ പങ്കെടുത്തു. രാവിലെ 10 മുതൽ വൈകു 4വരെ നടന്ന പ്രദർശനം രക്ഷിതാക്കളും നാട്ടുകാരും വത്യസ്ത സ്കൂൾ വിദ്യാർഥികളും സന്ദർശിച്ചു..