സുപ്രീം കോടതിയുടെ മുന്നോക്ക സംവരണ വിധി ഭയപ്പെടുത്തുന്നത് -- യു.സി. രാമൻ
പരമോന്നത നീതി പീഠത്തിൽ വലിയ പ്രതീക്ഷ അർപ്പിച്ച് ജീവിക്കുന്നപാർശ്വവൽക്കരണ സമൂഹത്തിന് ഭയത്തിനുമേൽ ഭയം നൽകുന്നതായിപ്പോയി സുപ്രീംകോടതിയുടെ കഴിഞ്ഞ ദിവസത്തെ സംവരണ വിധിയെന്ന് യു.സി. രാമൻ Ex MLA പറഞ്ഞു
നീതിപീഠങ്ങളിൽ നിന്ന് നീതി പ്രതീക്ഷിച്ചവർക്ക് അനീതിയുടെ ശബ്ദമാണ് കേൾക്കാൻ കഴിഞ്ഞത് എന്നദ്ദേഹം കൂട്ടി ചേർത്തു
സുപ്രീം കോടതിയുടെ സാമ്പത്തിക സംവരണ വിധിയിൽ ആൾ ങ്ക രേഖപ്പെടുത്തി ദളിത് കൂട്ടായ്മ കോഴിക്കോട് കിഡ്സൺ കോർണറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിയും നിയമവും നടപ്പിലാക്കുമ്പോൾ
സമൂഹത്തിൽ ഏറ്റവും താഴെ നിൽക്കുന്നവന്റെ മുഖമാണ് മനസ്സിൽ വരേണ്ടതെന്ന ഗാന്ധിയുടെ വാക്കുകളിൽ നിന്ന് ബഹു ദൂരം അകന്നുപോയ വിധിയായി പോയി സുപ്രീം കോടതിയുടെ ഈ വിധി.
സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കുന്ന
ഭരണഘടനയുടെ 103 ആം ഭേദഗതി
തുല്യതയുടേയും സാമൂഹ്യനീതിയുടേയും തത്വങ്ങളുടെ ലംഘനമാണ്.
ഇന്ത്യൻ ഭരണഘടനയുടെ ഉപജ്ഞാതാക്കൾ വിഭാവനം ചെയ്ത
സാമൂഹിക സമത്വ സ്വപ്നത്തെ അട്ടിമറിക്കുന്ന വിധിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.
സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തിക പിന്നോക്കാവസ്ഥയാണെന്ന വിധി ,
ഭരണഘടനയുടെ അടിസ്ഥാനതത്വത്തോട് ഉള്ള വെല്ലുവിളിയാണ്.
സാമുദായികമായി ഉയർച്ചയും സാമ്പത്തിക ശേഷിയും ഉള്ള വിഭാഗത്തെ മാത്രമാണ് നീതിപീഠം മനസ്സിൽ കണ്ടത് എന്നത് കാലഘട്ടത്തിൻറെ ഏറ്റവും വലിയ വിരോധാഭാസമായി കാണുന്നു.
ഈ കോടതി നടപടി ഫാസിസ്റ്റ് ഭരണ കാലത്ത് സകല സംവിധാനങ്ങൾക്കും ഉണ്ടായ പ്രത്യേക മാറ്റത്തിൻ്റെ ഭാഗമായിത്തന്നെ കാണുകയാണ്.
രാജ്യത്തിൻറെ ഉന്നത ഭരണധികാര കേന്ദ്രങ്ളിൽ 85 ശതമാനവും മുന്നോക്ക വിഭാഗം കയ്യടക്കി വെച്ചിരിക്കുകയാണ്
അവർക്ക് തന്നെ കൂടുതൽ അവസരങ്ങൾ നൽകുന്നതിന് വേണ്ടിയുള്ള ഇടപെടലാണ് ഇപ്പോൾ ' കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
മുന്നോക്ക വിഭാഗത്തിലെ ദരിദ്രരുടെ വിഷയങ്ങൾ പരിഹരിക്കാൻ ക്ഷേമ പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്.
പങ്കാളിത്തമാണ് സംവരണത്തിന്റെ ഉദ്ദേശം
എന്നാൽ ഇവിടെ ദരിദ്രന്റെ പങ്കാളിത്തം അല്ല ഉറപ്പുവരുത്തേണ്ടത്.
സാമുദായികപരമായ കാരണങ്ങളാൽ ആണ് നൂറ്റാണ്ടുകളായി പങ്കാളിത്തം നിഷേധിക്കപ്പെടുന്നത്.
ഈ യാഥാർത്ഥ്യത്തെ കോടതി മനപ്പൂർവ്വം മറച്ചു പിടിച്ചിരിക്കുകയാണ്
ശ്രീ. പി.ടി. ജനാർദ്ദനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രാംദാസ് വേങ്ങേരി സ്വാഗതം പറഞ്ഞു.
സതീഷ് പാറന്നൂർ,
പ്രൊഫ. ഹരിദാസൻ,
കെ.സി. ശ്രീധരൻ ,
പുഷ്പ രാജൻ,
രാധാഹരിദാസ് ,
ബാലൻ പുല്ലാളൂർ,
കെ.പി.പ്രകാശൻ ഫറോക്ക്,
കൃഷ്ണദാസ് വല്ലാപൊന്നി
ഭാർഗ്ഗവൻ.
രമേശൻ ,