കോഴിക്കോട് ജില്ലാ അക്വാട്ടിക്സ് മൽസരത്തിൽ ഒന്നാം സ്ഥാനവും, കോഴിക്കോട് റൂറൽ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനവും മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കിയത് ആഘോഷമാക്കി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും. റൂറൽ ഉപജില്ല കായിക മേളയിലും മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച വിജയം നേടി. വോളിബോളിൽ ട്രിപ്പിൾ കിരീടവും, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയീട്ടുണ്ട്.സംസ്ഥാനതല വോളിബോൾ മൽസരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് അഭിനകൃഷ്ണ, അദ്വൈത് എൻ എന്നിവർ പങ്കെടുത്ത് യഥാക്രമം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടി കൂടാതെ സംസ്ഥാന ശാസ്ത്ര ക്വിസ് മൽസരത്തിൽ ദേവനന്ദയും മികച്ച വിജയം നേടി. .സുബ്രതോ കപ്പ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ ഒന്നാം സ്ഥാനം നേടി റൂറൽ ഉപജില്ലാ ശാസ്ത്ര മേളയിലും, പ്രവൃത്തി പരിചയ മേളയിലും സംസ്കൃതോത്സവത്തിലും രണ്ടാം സ്ഥാനം നേടി മികവ് തെളിയിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന അനുമോദന സമ്മേളനത്തിൽ പ്രസിഡന്റ് ശ്രീ രഞ്ജിത്ത്, വൈസ് പ്രസിഡന്റ്, ശ്രീമതി ജയശ്രീ ദിവ്യ പ്രകാശ്, മെമ്പർമാരായ ഗീതാമണി പുലിയപ്പുറം തടത്തിൽ, ഉമ്മർ മാസ്റ്റർ, എം പി കരീം, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീമതി മിനി ടീച്ചർ, ഹെഡ് മിസ്ട്രസ്സ് ശ്രീമതി ശ്രീലത ടീച്ചർ, സീനിയർ അസിസ്റ്റന്റ് വഹാബ് മാസ്റ്റർ, നിധീഷ് മാസ്റ്റർ, ലേഖ എ, കെ കെ റംലത്ത്, അബ്ബാസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.