Peruvayal News

Peruvayal News

പെരുവയൽ പഞ്ചായത്ത് നാലാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു.

പെരുവയൽ പഞ്ചായത്ത് നാലാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു. അഡ്വ: പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് പ്രഭാഷണം നടത്തി. വാർഡ് മെമ്പർ അനിത പുനത്തിൽ അധ്യക്ഷയായിരുന്നു. 
ബ്ലോക്ക് പഞ്ചായത്തംഗം ടി.പി. മാധവൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സുനിൽ കാവുങ്ങൽ സ്വാഗതവും പ്രിയ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live