കോളശ്ശേരി മഖാം ആണ്ട് നേർച്ചക്ക് തുടക്കമായി
പെരുമണ്ണ :
പെരുമണ്ണ കോളശ്ശേരി സയ്യിദ് അലവി കോയ തങ്ങളുടെ 38 ആം ആണ്ട് നേർച്ചക്ക് തുടക്കമായി.
കോളശ്ശേരി സാദാത്തീങ്ങൾ പതാക ഉയർത്തിയതോടെ ആരംഭിച്ച പരിപാടി ഈ മാസം 26 ന് സമാപിക്കും.
ഇന്നലെ നടന്ന മതപ്രഭാഷണ പരിപാടി എ എം മുല്ലക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ഹുസൈൻ ബാഖവി ഉദ്ഘാടനം ചെയ്തു.
നിസാർ ദാരിമി മേപ്പയൂർ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ്
പി എ കെ ആറ്റക്കോയ തങ്ങൾ, സയ്യിദ് പൂക്കോയ തങ്ങൾ, കണിയാംപറ്റ ഉസ്താദ് തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ന് നടക്കുന്ന പ്രഭാഷണത്തിന് ആബിദ് ഹുദവി തച്ചണ്ണയും നാളെ അബ്ദുൽ റഷീദ് സഖാഫി ഏലംകുളവും വ്യാഴാഴ്ച കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയും പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച വൈകുന്നേരം 7.30 ന്ന് നടക്കുന്ന ദിക്റ് ദുആ ആത്മീയ സമ്മേളനത്തിന് സയ്യിദ് മഷ്ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് നേതൃത്വം നൽകും. യു കെ അബ്ദുൽ മജീദ് മുസ്ലിയാർ, ഇബ്രാഹിം സഖാഫി താത്തൂർ പ്രഭാഷണം നടത്തും .