രണ്ട് വർഷമായിട്ടും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു...
ഭരണത്തിൽ കയറി രണ്ട് വർഷം കഴിഞ്ഞിട്ടും ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ തെരുവ് വിള ക്ക് കത്തിക്കാത്തതിലും പുതിയത് വെക്കാത്തതിലും പ്രതിഷേധിച്ച് കെട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു . മെമ്പർമാർ നിരവധി തവണ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ഒരു നീക്കവും ഭരണ സമിതിയുടെ ഭാഗത്ത് ഉണ്ടായിട്ടില്ല എന്നും യു.ഡി.എഫ് മെമ്പർമാർ കുറ്റപ്പെടുത്തി ,സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നിലാവ് പദ്ധതി നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ചു, നിലാവ് പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മെമ്പർമാർ കെ.എസ്.ഇ.ബി എഞ്ചിനിയറുമായി നിരവധി തവണ ചർച്ച ചെയ്തിട്ടുണ്ട് എന്നാൽ പഞ്ചായത്ത് ഭരണാധികാരികൾ വേണ്ടത്ര ശ്രദ്ധിക്കാത്തതിനാലാണ് ഈ പദ്ധതി നടപ്പിലാവതെ നീണ്ടു പോവുന്നത് ,ഇനിയും അനന്തമായി നീട്ടികൊണ്ട് പോവാനാണ് അധികാരികളുടെ നിലാപാട് എങ്കിൽ ജനകീയപ്രക്ഷോപം സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് നേതാക്കൾ അപിപ്രായപ്പെട്ടു ,
പ്രതിഷേധ സമരം മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ എൻ.പി ഹംസ മാസ്റ്റർ ഉൽഘാടനം ചെയ്തു ,എം കെ അജീഷ് അധ്യക്ഷത വഹിച്ചു ,ഷരീഫ് മലയമ്മ, കുഞ്ഞിമരക്കാർ മലയമ്മ, ഇ.പി അസീസ് വെള്ളലശ്ശേരി, ഗഫൂർ കള്ളൻതോട്, റഊഫ് മലയമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു, സമരത്തിന് മെമ്പർമാരായ പി.ടി.എ റഹ്മാൻ, ഹഖീം മാസ്റ്റർ കളൻതോട്, മൊയ്തു പീടികക്കണ്ടി, റഫീഖ് കൂളിമാട്,ഇ.പി വത്സല, വിശ്വൻ വെള്ളലശ്ശേരി, ശിവദാസൻ ബംഗ്ലാവിൽ, ഫസീല സലീം എന്നിവർ നേതൃത്വം നൽകി