സലഫി മദ്റസയിൽ വേൾഡ് കപ്പ് ഫുട്ബാൾ കൈമാറി.
സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ സലഫി സെക്കന്ററി മദ്റസയിലെ വിദ്യാർത്ഥികൾക്കായി ലോക കപ്പ് ഫുട്ബാൾ കൈമാറി. ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പ് ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച്,ഖത്തറിലെ പ്രവാസിയായ എൻ മുജീബ്റഹ്‌മാനാണ് ഫുട്ബാൾ സ്പോൺസർ ചെയ്തത്. കോഴിക്കോട് ഡിസ്ട്രിക്ട് ഫുട്ബാൾ അസോസിയേഷൻ ട്രഷററും മദ്റസയിലെ പൂർവ വിദ്യാർത്ഥിയുമായ എം എ അബ്ദുൽ അസീസ് ആരിഫാണ് വിദ്യാർത്ഥി കൾക്ക് ഫുട്ബാൾ കൈമാറിയത്.
വാർഡ് മെമ്പർ എ.ഫസലുറഹ്മാൻ,പി ടി എ പ്രസിഡന്റ് സി. പി. സൈഫുദ്ധീൻ, സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി, ഖാദിമുൽ ഇസ്‌ലാം സംഘo സെക്രട്ടറി പി സി അബ്ദുറഹിമാൻ,സ്റ്റാഫ് സെക്രട്ടറി പി ഹബീബുറഹ്‌മാൻ, പി സി നുഹ മർയം എന്നിവർ സംസാരിച്ചു. കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഹാഫിള് ഗുൽഫറാസ്, തസ്നിബാനു. കെ സി, നിഹ്‌ല. പി, സുബൈദ എ പി, ഖൈറുന്നിസ കെ എന്നിവർ നേതൃത്വം നൽകി.