മെഹ്ഫിൽ എന്ന യു എ ഈ യിലെ കലാസാംസ്കാരിക കൂട്ടായ്മ മെഹ്ഫിൽ മേരെ സനം എന്ന പേരിൽ കലാസംഗമവും ഇൻഡോ അറബ് മ്യൂസിക് ആൽബം ഫെസ്റ്റിന്റെ വിജയകൾക്ക് മെമെന്റൊയും സർട്ടിഫിക്കറ്റ് വിതരണവും ഷാർജ ഇന്ത്യൻ അസ്സോസിയയേഷൻ ഹാളിൽ വെച്ച് നടന്നു
ആദ്യകാല റേഡിയോ പ്രവർത്തകനായ കെ. പി. കെ. വേങ്ങരയെ ചടങ്ങിൽ ആദരിച്ചു . ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ. എ.. റഹീം,ആർ. ജെ. ശ്രുതി മുരളീധരൻ, ഇ പി ജോൺസൻ, ഡാവിഞ്ചി സുരേഷ് എന്നിവർ ആശംസകൾ നേർന്നു..പ്രശസ്ത ചിത്രകാരനായ ഡാവിഞ്ചി സുരേഷിനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു , ചടങ്ങിൽ ബഷീർ മെഹ്ഫിൽ രക്ഷാധികാരിയായ ബഷീർ സില്സിലയുടെ കലാസാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനവും ഉണ്ടായിരുന്നു
സാലി, കലാഭവൻ ഹമീദ്, അഭി വേങ്ങര, സീനോ ആന്റണി എന്നിവരുടെ ഗാനമേളയും മറ്റു നൃത്ത നൃത്യങ്ങളും അരങ്ങേറി.