ചുള്ളിക്കാപറമ്പ് ജി എൽ പി സ്കൂളിൽ പാഠ്യ പദ്ധതി പരിഷ്കരണത്തെ പറ്റി ചർച്ച നടത്തി.
ചെറുവാടി ചുള്ളിക്കാപറമ്പ് തേലീരി മുഹമ്മദ് സ്മൃതി ഗവൺമെന്റ് എൽ പി സ്കൂളിൽ കേരള സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണത്തെ പറ്റി ജനകീയ ചർച്ചനടത്തി. പരിപാടിയിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ട് വിവരങ്ങൾ ക്രോഡീകരിച്ചു. പിടിഎ പ്രസിഡണ്ട് സി പി ഷമീർ അധ്യക്ഷത വഹിച്ചു.