കേരളോത്സവത്തിന് പെരുവയലിൽ തുടക്കം
കോവിഡിന് ശേഷമുമുള്ള ആദ്യ കേരളോത്സവത്തിന് പെരുവയൽ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷം കേരളോത്സവം നടന്നിരുന്നില്ല. 2019 ലെ മാർഗരേഖയിൽ മാറ്റമൊന്നും വരുത്താതെയാണ് ഇത്തവണ മത്സരം നടക്കുന്നത്. നവംബർ 1 മുതൽ 20 വരെയാണ് ഗ്രാമ പഞ്ചായത്ത് തലങ്ങളിലെ മത്സരം. ശേഷം ബ്ലോക്ക് / മുനിസിപ്പൽ തലങ്ങളിലും ഡിസംബർ ആദ്യത്തിൽ ജില്ലാ തലങ്ങളിലും ശേഷം സംസ്ഥാന തല മത്സരവും നടക്കും.
പെരുവയലിൽ പുവ്വാട്ടുപറമ്പിൽ നടന്ന വിളംബര ജാഥയോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സുഹറാബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുബിത തോട്ടാഞ്ചേരി, സീമ ഹരീഷ്, ബ്ലോക്ക് മെമ്പർമാരായ ടി.പി മാധവൻ, അശ്വതി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. അനിത, പി.എം. ബാബു, .കെ.അബ്ദുറഹിമാൻ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.എം. സദാശിവൻ , വേണു മാക്കോലത്ത്, യൂത്ത് കോ ഓർഡിനേറ്റർ സി.ദിലീപ് സംബന്ധിച്ചു.
ക്രിക്കറ്റ്, ഫുട്ബോൾ മത്സരളോടെ ആരംഭിച്ച മേള 20 ന് വെള്ളിപറമ്പ് ജി.എൽ.പി സ്ക്കൂളിൽ നടക്കുന്ന കലാ മത്സരങ്ങളോടെ സമാപിക്കും