Peruvayal News

Peruvayal News

കേരളം ഭരിക്കുന്നത് നിഷ്ക്രിയ മുഖ്യമന്ത്രി;എസ്. ടി. യു

കേരളം ഭരിക്കുന്നത് നിഷ്ക്രിയ മുഖ്യമന്ത്രി;
എസ്. ടി. യു 
 ഫറോക്ക്:  
നിത്യോപയോഗ സാധങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിനെതിരെ ' കുതിക്കുന്ന വിലക്കയറ്റം കിതക്കുന്ന ജനത ' എന്ന മുദ്രാവാക്യവുമായി ഡിസംബർ ഒന്നിന് കോഴിക്കോട് ജില്ലാ എസ്.ടി.യു സംഘടിപ്പിക്കുന്ന കലക്ടറേറ്റ് മാർച്ചും കഞ്ഞിവെപ്പ് സമരത്തിൻ്റെയും ബേപ്പൂർ നിയോജക മണ്ഡലം പ്രചരണ കൺവെൻഷൻ നടത്തി.രൂക്ഷമായ വിലക്കയറ്റത്തിലേക്ക് സംസ്ഥാനം കൂപ്പുകുത്തിയിട്ടും വിലക്കയറ്റം നിയന്ത്രിക്കാൻ ഇത് വരെ സർക്കാർ ഒന്നും ചെയ്തിട്ടില്ല എന്ന് കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.ബന്ധപ്പെട്ട വകുപ്പുകളുമായി ഇടപെടൽ നടത്തി വിപണികളിൽ വില പിടിച്ചു നിർത്താൻ വേണ്ടത് ചെയ്യാത്ത നിഷ്ക്രിയ മുഖ്യ മന്ത്രിയാണ് നാട് ഭരിക്കുന്നതെന്ന് പ്രാസംഗികർ കുറ്റപ്പെടുത്തി.സംസ്ഥാന സെക്രട്ടറി യു പോക്കർ നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ ബേപ്പൂർ മണ്ഡലത്തിലെ വിവിധയിടങ്ങളിലെ പരിപാടികൾ കൺവെൻഷൻ ആസൂത്രണം ചെയ്തു. ഫറോക്ക്‌ നഗരസഭാധ്യക്ഷൻ എൻ.സി അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു.എസ്. ടി. യുബേപ്പൂർ മണ്ഡലം പ്രസിഡൻ്റ് എൻ മുഹമ്മദ് നദീർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി, ഹസ്സൻകോയ ചാലിയം, കെ.മുഹമ്മദ് കോയ, ഷഫീഖ് ബേപ്പൂർ, കെ.സി ശ്രീധരൻ , സി.വി.എ കബീർ , പി റമീഷ്, ആർ.ടി ഗഫൂർ, ഷാഫി നല്ലളം,വി ജാഫർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live