SKS കളരി സംഘം വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
പെരുവയൽ:
2021/22 വർഷത്തെ ജില്ലാ, സ്റ്റേറ്റ്, ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുകയും ഉന്നത വിജയം നേടിയവരെ ആദരിക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
ടി.പി കോയസ്സൻ ഗുരുക്കൾ ( ജന:സെക്രട്ടറി S.K.S) സ്വാഗതവും,
എം.കെ സുഹറാബി:(പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ) അധ്യക്ഷതയും നിർവഹിച്ചു. അസ്വ.പി.ടി.എ റഹീം M. L. A (കുന്ദമംഗലം നിയോജക മണ്ഡലം) ഉദ്ഘാടനം നിർവഹിച്ചു.
മഖ്യ പ്രഭാഷണം: പി. കെ ഷറഫുദ്ധീൻ(പെരുവയൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ), ആദരിക്കൽ ചടങ്ങ്: ഉസ്താദ് മെയ്തീൻ ഹാജി ഗുരുക്കൾ S.K.S പ്രസിഡണ്ട്, വേദിയിൽ: ബി.കെ കുഞ്ഞഹമ്മദ്, ടി.പി ദഖ് വൻ ഗുരുക്കൾ, ടി.പി അസൈനാർ ഗുരുക്കൾ, എ.എം.എസ് അലവി ഗുരുക്കൾ, Dr: മുഹമ്മദ് കുഞ്ഞി ഗുരുക്കൾ, ലത്തീഫ് ഗുരുക്കൾ, മുരളീദരൻ പിള്ള, കെ.ടി.ഷറഫുദ്ധീൻ, സുരേഷ് ബാബു ,ടി.സഹീർ, ജി. കെ സഫാസ്, എം. യാസീൻ, സിയദ്, ഷിഹാബ്, മുഹാജിർ തുടങ്ങിയവർ പങ്കെടുത്തു