Peruvayal News

Peruvayal News

SKSSF മാവൂർ ക്ലസ്റ്റർ സർഗലയം : സൗത്ത് അരയങ്കോട് യൂണിറ്റ് ഓവറോൾ ജേതാക്കൾ

SKSSF മാവൂർ ക്ലസ്റ്റർ സർഗലയം : സൗത്ത് അരയങ്കോട് യൂണിറ്റ് ഓവറോൾ ജേതാക്കൾ 

 മാവൂർ : 
സർഗ വസന്തം തീർത്ത് എസ്.കെ.എസ്.എസ്.എഫ് മാവൂർ ക്ലസ്റ്റർ സർഗലയം സമാപിച്ചു. മാവൂർ പാറമ്മൽ ക്രസന്റ് പബ്ലിക് സ്കൂളിൽ  വെച്ച് നടന്ന ക്ലസ്റ്റർതല സർഗലയത്തിൽ 8 യൂണിറ്റ്കളിൽ നിന്നും നൂറിലധികം പ്രതിഭകൾ മാറ്റുരച്ച വാശിയേറിയ മത്സരങ്ങളിൽ ജനറൽ വിഭാഗത്തിൽ 215 പോയിന്റോട് കൂടെ സൗത്ത്  അരയങ്കോട് യൂണിറ്റ് ഓവറോൾ ചാമ്പ്യന്മാരും 141പോയിന്റോടെ കൂടെ കൽപ്പള്ളി യൂണിറ്റ് രണ്ടാം സ്ഥാനവും തൊട്ടുപിന്നിലായി 132 പോയിന്റോടെ പാറമ്മൽ യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.  സൗത്ത് അരയങ്കോട് യൂണിറ്റിന്റെ ഓവറോൾ കിരീടം യൂണിറ്റ് ടീം മാനേജർ മുനവിറിന്റെ നേതൃത്വത്തിലും കൽപ്പള്ളി യൂണിറ്റിന്റെ ട്രോഫി ടീം മാനേജർ ഫാസിലിന്റെ നേതൃത്വത്തിലും ഏറ്റുവാങ്ങി.        

പെൺകുട്ടികൾക്കായി സംഘടിപ്പിച്ച നിസ് വ വിഭാഗത്തിൽ 94 പോയിന്റോട് കൂടെ സൗത്ത് അരയങ്കോട് യൂണിറ്റ് ഒന്നാം സ്ഥാനവും 43 പോയിന്റ് നേടി വെള്ളലശ്ശേരി യൂണിറ്റ് രണ്ടാം സ്ഥാനവും 42 പോയിന്റോടെ മാവൂർ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സൗത്ത് അരയങ്കോട് യൂണിറ്റ് മുനവിർ ന്റെ നേതൃത്വത്തിലും വെള്ളലശ്ശേരി യൂണിറ്റ് ടീം മാനേജർ അഫ്നാൻ ന്റെ നേതൃത്വത്തിലും ട്രോഫികൾ ഏറ്റുവാങ്ങി.

 ജനറൽ സബ്ജൂനിയർ വിഭാഗത്തിൽ ഉമർ മിഹ്രാൻ മുക്കിൽ, ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് അജ്‌വദ് സൗത്ത് അരയങ്കോട്, സീനിയർ വിഭാഗത്തിൽ ശാക്കിർ അഹമ്മദ് സൗത്ത് അരയങ്കോട്, സൂപ്പർ സീനിയർ വിഭാഗത്തിൽ അദ്നാൻ അലി മാവൂർ ഉം കലാ പ്രതിഭകളായപ്പോൾ നിസ് വ ജൂനിയർ വിഭാഗത്തിൽ നിയ.പി വെള്ളലശ്ശേരി, സീനിയർ വിഭാഗത്തിൽ ഫിദ തസ്‌നീം പാറമ്മലും കലാപ്രതിഭകൾ ആയി .

സർഗലയത്തിന്റെ സമാപന സംഗമം കോഴിക്കോട് ജില്ലാ സെക്രട്ടറി അലി അക്ബർ മുക്കം ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് മാവൂർ ക്ലസ്റ്റർ  സെക്രട്ടറി  മുനീർ മാവൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് മുസമ്മിൽ തങ്ങൾ അധ്യക്ഷത വഹിച്ചു.  എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഒ.പി.എം അഷ്റഫ് അനുഗ്രഹഭാഷണം നടത്തി. പാറമ്മൽ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് മുഹമ്മദ് ബാഖവി പ്രാർത്ഥന നടത്തി. എൻ.ഐ.ടി മേഖല സെക്രട്ടറി റഹൂഫ് പാറമ്മൽ വിജയികളെ പ്രഖ്യാപിച്ചു. സർഗലയം സെക്രട്ടറി ആദിൽ അമീൻ നന്ദിയും പറഞ്ഞു. 

അഷ്റഫ് റഹ്മാനി 
(ജംഇയ്യത്തുൽ മുഅല്ലിമീൻ മാവൂർ റെയ്ഞ്ച് പ്രസിഡന്റ്), മുജീബ് റഹ്മാൻ ഹസനി
(മാവൂർ ടൗണ് പളളി ഖത്തീബ്), എൻ.പി അഹമ്മദ്
(പാറമ്മൽ മഹല്ല് പ്രസിഡന്റ്), കരീം നിസാമി 
(SKSSF ജില്ലാ പ്രസിഡന്റ്), ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ് 
(SKSSF NIT മേഖല പ്രസിഡന്റ്), റഹൂഫ് മുസ്‌ലിയാർ 
(SYS പഞ്ചായത്ത് പ്രസിഡന്റ്), എൻ.പി കരീം 
(വാർഡ് മെമ്പർ), സൈദലവി മാഹിരി
(SKSSF മേഖല സർഗലയം സെക്രട്ടറി)  എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live