ജെ സി ഐ ബിസിനസ് അവാർഡ് സമ്മാനിച്ചു
ബിസിനസ് രംഗത്തെ മികവിന് ജെ സി ഐ ഏർപ്പെടുത്തിയ TOBIP അവാർഡിന് കടോടി ഗ്രൂപ്പ് സി ഇ ഒ അബ്ദുൽ ഹമീദും സീസൈം സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് എംഡി വി സി വിനോദും അർഹരായി.
ജെ സി ഐ മാവൂരിന്റെ എട്ടാമത് ഇൻസ്റ്റലേഷൻ ചടങ്ങിൽ വെച്ച് ജെ സി ഐ ഇന്ത്യ മുൻ എസ്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഫ്സൽ ബാബു അവാർഡ് സമ്മാനിച്ചു. ദാരിദ്ര്യ പൂർണമായ ജീവിത സാഹചര്യങ്ങളിൽ വളർന്നെങ്കിലും കഠിനാദ്ധ്വാനവും നിശ്ച്ചയ ദാർഢ്യവും കൊണ്ട് ബിസിനസ് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കടോടി അബ്ദുൽ ഹമീദ് കടോടി ഗോൾഡ് ആൻഡ് ഡയമൻഡ്‌സ്, കടോടി ഫർണിച്ചർ, കടോടി കൺവെൻഷൻ സെന്റർ തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ്. കോർ ബാങ്കിങ് രംഗത്ത് നൂതനമായ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ച് ശ്രദ്ധേയരായ സീസൈം സോഫ്റ്റ്‌വെയർ സൊല്യൂഷൻസിന്റെ സ്ഥാപകനാണ് വി സി വിനോദ്. നിരവധി മുൻനിര ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഇന്ന് അവരുടെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. 250ൽ പരം ജീവനക്കാർ ഇന്ന് സ്ഥാപനത്തിന് കീഴിൽ ജോലി ചെയ്യുന്നുണ്ട്.