UDF വാഴക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
മദ്യം - ലഹരി മാഫിയക്കെതിരെ...
ജാഗ്രതാവലയം തീർത്തു
വാഴക്കാട് ബസ് സ്റ്റാറ്റ് പരിസരത്ത് വെച്ച് ജാഗ്രതാ വലയം തീർക്കുകയും, പ്രതിജ്ഞാ സദസ്സും സംഘടിപ്പിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കറിയ ഉൽഘാടനം ചെയ്തു
മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി. എ ഹമീദ് മാസ്റ്റർ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു
UDF ചെയർമാൻ ജൈസൽ എളമരം അധ്യക്ഷത വഹിച്ചു
DCC മുൻ ജനറൽ സെക്രട്ടറി കെ.എം എ.റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി ,സർവ്വീസ് ബേങ്ക് പ്രസിഡണ്ട് എം.കെ. നൗഷാദ്, സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ ,ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.ഒ. അലി, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഒ.വിശ്വനാഥൻ, മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി മോട്ടമ്മൽ മുജീബ് മാസ്റ്റർ, ഹംസത്തലി, ടി.പി. അഷ്റഫ് എന്നിവർ പ്രസംഗിച്ചു
UDF കൺവീനർ കെ.അലി സ്വാഗതവും, ഫാത്തിമ മണ്ണറോട്ട് നന്ദിയും പറഞ്ഞു
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷരീഫ ചിങ്ങം കുളത്തിൽ, സ്ഥിരാധ്യക്ഷരായ പി.കെ. റഫീഖ് അഫ്സൽ, തറമ്മൽ അയ്യപ്പൻ കുട്ടി, ആയിഷ മാരാത്ത്, ബ്ലോക്ക് മെമ്പർമാരായ പി. അബൂബക്കർ , കുഴിമുള്ളി ഗോപാലൻ, സർവ്വീസ് ബേങ്ക് വൈസ് പ്രസിഡണ്ട് കെ.പി. രവീന്ദ്രൻ മാസ്റ്റർ ,ഗ്രാമ പഞ്ചായത്ത് മെമ്പർ ബഷീർ മാസ്റ്റർ , പി.എ. അസീസ്, സി.കെ. കമ്മു, കെ. ഷറഫുന്നീസ, ചന്ദ്രമതി, മുസ്തഫ വാഴക്കാട്, എം.സി. നാസർ, സൈനുദ്ധീൻ മുണ്ടുമുഴി, കെ.ടി. ഷിഹാബ്, യു.കെ. നാസർ, ബാബു എടക്കണ്ടി, മാനുമപ്രം , എന്നിവർ സംബന്ധിച്ചു