വാഴക്കാട് സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ സജ്ന ഷംസുവിന് സ്വീകരണം നൽകി
വാഴക്കാട് സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറായിരുന്ന കെ.ടി. അഷ്റഫിൻ്റെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന ഡയറക്ടർ സ്ഥാനത്തേക്ക് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എളമരം വാർഡിൽ UDF സ്ഥാനാർത്ഥിയായി മൽസരിച്ച ശ്രീമതി. സജ്ന ഷംസുവിനെ ഭരണ സമിതി നോമിനേറ്റ് ചെയ്ത് ഡയറക്ടറായി നിയമിച്ചു
ഡയറക്ടർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത ഷജ്ന ഷംസുവിന് ബേങ്കിൽ വെച്ച് നടന്ന ചടങ്ങിൽ DCC മുൻ ജനറൽ സെക്രട്ടറിയും സീനിയർ കോൺഗ്രസ്സ് നേതാവുമായ KMA റഹ്മാൻ ഷാൾ അണിയിച്ചു സ്വീകരിച്ചു
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം,സർവ്വീസ് ബേങ്ക് പ്രസിഡണ്ട് അഡ്വ: എം.കെ. സി. നൗഷാദ് ,വൈസ് പ്രസിഡണ്ട് കെ.പി. രവീന്ദ്രൻ മാസ്റ്റർ, ഡയറക്ടർ മാരായ മുസ്സക്കുട്ടി, എം.കെ റഷീദ്, പി.സുരേഷ്, അസ്മ, മുംതാസ്, സക്കീന , ബേങ്ക് സെക്രട്ടറി മൻസൂർ,മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ ഷംസുമപ്രം , കെ.ടി. ഷിഹാബ് ,ശ്രീദാസ് വെട്ടത്തൂർ , മണ്ഡലം പ്രതിനിധി അബൂബക്കർ മാസ്റ്റർ കാളൂർ, കർഷക കോൺഗ്രസ്സ്- ദളിത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമാരായ അസീസ് എടപ്പെട്ടി, ബാബു എടക്കണ്ടി, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ കെ.ബാലകൃഷ്ണൻ, ബാബു വടക്കേടത്ത്, ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് എം.കെ. ഉണ്ണിമോയി, ഷബ്ന ജൈസൽ, ഷംസു പുന്നാട്ടിൽ എന്നിവർ സംബന്ധിച്ചു