മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കപ്പെടണം
കോഴിക്കോട്:
മതേതരത്വവും ബഹുസ്വരതയും രാജ്യത്തിന്റെ പൈതൃകങ്ങളാണെന്നും അവ സംരക്ഷിക്കപ്പെടണമെന്നും മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനിബന്ധിച്ച് നടന്ന കോഴിക്കോട് സൗത്ത് ജില്ല വളണ്ടിയർ സംഗമം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയുടെ ആത്മാവ് തന്നെ മതേതരത്വമാണെന്നും അത് സംരക്ഷിക്കാൻ മതേതര ജനാധിപത്യ കൂട്ടായ്മകൾ ശക്തിപ്പെടുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു. കോഴിക്കോട് മുജാഹിദ് സെന്ററിൽ വെച്ച് നടന്ന വളണ്ടിയർ സംഗമം കെ.എൻ.എം ജില്ല പ്രസിഡണ്ട് സി.മരക്കാരുട്ടി ഉദ്ഘാടനം ചെയ്തു. വളണ്ടിയർ വിംഗ് ചെയർമാൻ അബ്ദുറസാഖ് ചേവായൂർ അധ്യക്ഷനായിരുന്നു.ഹമീദലി അരൂർ, ഷബീർ കൊടിയത്തൂർ, വളപ്പിൽ അബ്ദുസ്സലാം, ശജീർഖാൻ, എം.എം റസാഖ്, ഇ.വി മുസ്തഫ, ഷഫീഖ് കോവൂർ, നാസർ കല്ലായി, കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു.