പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, പുനപരിശോധന സമിതി റിപ്പോർട്ടിന്മേൽ ഉടൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് എൻ പി എസ് കലക്ടീവ് കേരള കോഴിക്കോട് മേഖലാ ജാഥ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ 2022 നവംബർ 29 ആം തീയതി രാവിലെ 9. 30ന് ജില്ലാ പ്രസിഡണ്ട് ബിജീഷ് പി കെ. ജാഥ ക്യാപ്ടൻ പൊന്നുമണി കെ കെ യ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ജില്ലാ സെക്രട്ടറി അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. വിജീഷ് ഐ വി സ്വാഗതവും പ്രജിത് കുമാർ കെ നന്ദിയും രേഖപ്പെടുത്തി .വാഹന പ്രചരണ ജാഥ രാവിലെ 10 മണിക്ക് കോഴിക്കോട് നിന്ന് ആരംഭിച്ചു താമരശ്ശേരി, കൊയിലാണ്ടി, വടകര എന്നീ താലൂക്കുകളിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് കണ്ണൂർ സിവിൽ സ്റ്റേഷനിൽ സമാപിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന് നിയമപരമായി തടസ്സം ഇല്ലാഞ്ഞിട്ടും പങ്കാളിത്ത പെൻഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതിന് എതിരെയും സർക്കാർ ജീവനക്കാരെ രണ്ടു തട്ടിലാക്കിക്കൊണ്ട് നടപ്പിലാക്കിയ ഈ പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2023 ജനുവരി 21ന് സെക്രട്ടറിയേറ്റ് പടിക്കൽ പങ്കാളിത്ത പെൻഷൻ ജീവനക്കാരുടെയും അധ്യാപകരുടെയും സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള വാഹന പ്രചരണ ജാഥയിൽ മുഴുവൻ പങ്കാളിത്ത പെൻഷൻകാരും അണിനിരന്നുകൊണ്ട് ഈ വഞ്ചനക്കെതിരെ ശക്തമായി
പൊരുതണമെന്ന് സ്റ്റേറ്റ് എൻ പി എസ് കലക്ടീവ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ ആവശ്യപ്പെടുന്നു.