Peruvayal News

Peruvayal News

ലക്ഷദ്വീപിലെ വിദ്യാഭ്യാസ വിച ക്ഷണൻ കൊടിയത്തൂർ സന്ദർശിച്ചു.

ലക്ഷദ്വീപിലെ വിദ്യാഭ്യാസ വിച ക്ഷണൻ കൊടിയത്തൂർ സന്ദർശിച്ചു.
---------------------------------------
 ലക്ഷദ്വീപിലെ ദേശീയ അധ്യാപക അവാർഡ് ജേതാവും മികച്ച മോട്ടിവേഷൻ ട്രെയിനറും റിസോഴ്സ് പേഴ്സണും ആയ കിൽത്താനിലെ ഖാദർ കോയ ഹ്രസ്വ സന്ദർശനാർത്ഥം കൊടിയത്തൂരിൽ എത്തി.
 ആന്ത്രോത്ത് സ്കൂളിൽ 35 വർഷം അധ്യാപകനായി ജോലി ചെയ്ത അദ്ദേഹം 2005ൽ ഇന്ത്യൻ പ്രസിഡണ്ട് ആയിരുന്ന എ പി ജെ അബ്ദുൽ കലാമില്‍ നിന്നാണ് അവാർഡ് സ്വീകരിച്ചത്. സ്കൂളിൽ ജോലി ചെയ്യുമ്പോൾ തന്നെ അവിടുത്തെ പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്ററായി നിയമനം ലഭിച്ചു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സേവനം ചെയ്ത ഖാദർ കോയ മാസ്റ്ററെ പിന്നീട് ഡെപ്യൂട്ടേഷനിൽ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിച്ചു.  പിന്നീട് കിൽതാൻ  ദ്വീപിലെ സർവ്വശിക്ഷാ അഭിയാന്റെ കോഡിനേറ്ററായി നിയമിതനായി. വയനാട് ഡയറ്റിൽ വച്ച് നടന്ന പല ട്രെയിനിങ്ങുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അധ്യാപകർക്ക് പുതിയ ടെക്നോളജി മെത്തേഡുകൾ പഠിപ്പിക്കപ്പെട്ടു.
 കൊടിയത്തൂരിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകർ അദ്ദേഹത്തെ സന്ദർശിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, പി. അബ്ദുറഹിമാൻ സലഫി, എം.എസ്. മുഹമ്മദ് മാസ്റ്റർ ,SYS കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സി കെ ബീരാൻകുട്ടി, പി പി ഉണ്ണിക്കമ്മു, അബ്ദുറഹിമാൻ കണിയാത്ത്,മുസ്തഫ മുസ്ലിയാർ,ചാലക്കൽ അബ്ദുറഹിമാൻ തുടങ്ങിയവർ അദ്ദേഹത്തിന് ഉപഹാരം നൽകി ആദരിച്ചു. 
 എ.ആർ. കൊടിയത്തൂർ രചിച്ച ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ മുസ്ലിങ്ങളുടെ പങ്ക് -- എന്ന ഗ്രന്ഥം അദ്ദേഹത്തിന് സമ്മാനമായി നൽകി. കെ. എം. പ്രീ കാസ്റ്റ് കോൺക്രീറ്റ് വർക്ക് മാനേജിംഗ് ഡയറക്ടർ പി പി കുഞ്ഞി മൊയ്തീൻ, സാദിഖ് കിഴൂപറമ്പ്, സി മുഹമ്മദ്  തെരട്ടമ്മൽ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു.
Don't Miss
© all rights reserved and made with by pkv24live