പി കെ ഗ്രൂപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ് മാമാങ്കത്തിന് തുടക്കമായി
പെരുവയൽ:
പെരുവയലിലേയും സമീപപ്രദേശത്തുമുള്ള കായികതാരങ്ങളെ കോർത്തിണക്കിക്കൊണ്ട് പി കെ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി.
വിവിധയിനം ക്ലബ്ബുകളെ കോർത്തിണക്കിക്കൊണ്ട് യുവതലമുറയിലെ കായികതാരങ്ങൾക്ക് ആവേശം പകരുന്ന രീതിയിലായിരുന്നു ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചിരുന്നത്.
വർത്തമാനകാലഘട്ടത്തിൽ കായിക രംഗത്ത് നല്ല ശ്രദ്ധ പതിപ്പിക്കേണ്ട അവസരമാണെന്ന് ഉദ്ഘാടന ചടങ്ങിൽ അഡ്വ പിടിഎ റഹീം അഭിപ്രായപ്പെട്ടു.
ജയേഷ് ഇളവന സ്വാഗതവും, കുന്നമംഗലം നിയോജകമണ്ഡലം മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളി അധ്യക്ഷതയും നിർവഹിച്ചു.
പെരുവയൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ഉനൈസ് അരീക്കൽ, ഷാജു പുനത്തിൽ, അനൂപ് പി ജി, പികെ ഗ്രൂപ്പ് കോഡിനേറ്റർ ഷഹീദ് പുളിക്കൽ, ജോസ് എം ടി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സലിം കരിമ്പാല ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.