Showing posts with label ഡൽഹി ന്യൂസ്. Show all posts
Showing posts with label ഡൽഹി ന്യൂസ്. Show all posts

പുതുതായി വന്ന മാപ്പ് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.

No comments
പുതുതായി വന്ന മാപ്പ് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
( 28 സംസ്ഥാനങ്ങള്‍ 9 കേന്ദ്ര ഭരണ പ്രദേശങ്ങള്‍. ഇന്നലെ 31.10.2019 മുതല്‍ ജമ്മു & കാശ്മീര്‍ എന്ന സംസ്ഥാനം ഇല്ലാതാവുകയും പകരം ജമ്മു & കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങള്‍ നിലവില്‍ വരികയും ചെയ്തു.)

1. ആന്ധ്രാപ്രദേശ് - ഹൈദരാബാദ് (അമരാവതി -നിർദിഷ്ട തലസ്ഥാനം)
2 . അരുണാചൽ പ്രദേശ് - ഇറ്റാനഗർ
3 . ആസ്സാം - ഡിസ്‌പൂർ
4 . ബീഹാർ - പട്ന
5 . ഛത്തീസ്ഗഢ് - റായ്‌പൂർ
6 . ഗോവ  - പനാജി
7 . ഗുജറാത്ത് - ഗാന്ധിനഗർ
8 . ഹരിയാന - ചണ്ഡീഗഡ്
9 . ഹിമാചൽ പ്രദേശ്  - ഷിംല
10. ജാർഖണ്ഡ് - റാഞ്ചി
11. കർണാടകം - ബാംഗ്ലൂർ
12. കേരളം - തിരുവനന്തപുരം
13. മധ്യ പ്രദേശ് - ഭോപ്പാൽ
14. മഹാരാഷ്ട്ര - മുംബൈ
15. മണിപ്പൂർ - ഇൻഫൽ
16. മേഘാലയ - ഷില്ലോങ്
17. മിസോറം - ഐസവൾ
18. നാഗാലാ‌ൻഡ്  - കൊഹിമ
19. ഒഡിഷ - ഭുവനേശ്വർ
20.  പഞ്ചാബ് - ചണ്ഡീഗഡ്
21. രാജസ്ഥാൻ - ജയ്‌പൂർ
22. സിക്കിം - ഗാങ്ടോക്ക്
23. തമിഴ്‌നാട് - ചെന്നൈ
24. തെലുങ്കാന - ഹൈദരാബാദ്
25.  ത്രിപുര - അഗർത്തല
26.  ഉത്തർ പ്രദേശ്  - ലഖ്നൗ
27.  ഉത്തരാഖണ്ഡ്  - ഡെറാഡൂൺ
28. പശ്ചിമ ബംഗാൾ - കൊൽക്കത്ത

ജുബൈല്‍ ഇസ്ലാഹീ മദ്രസ്സയുടെ ആഭ്യമുഖ്യത്തിൽ “സ്നേഹപൂര്‍വ്വംരക്ഷിതാക്കളോട്” എന്ന ശീര്‍ഷകത്തില്‍ പേരന്റിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.

No comments
ജുബൈല്‍ ഇസ്ലാഹീ മദ്രസ്സയുടെ ആഭ്യമുഖ്യത്തിൽ “സ്നേഹപൂര്‍വ്വംരക്ഷിതാക്കളോട്” എന്ന ശീര്‍ഷകത്തില്‍ പേരന്റിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.

റോയല്‍ഡൈന്‍ റെസ്റ്റ്‌രന്റില്‍ വെച്ച് ഒക്ടോബര്‍ 31 വ്യാഴാഴ്ച വൈകിട്ട്  നടന്ന പരിപാടിയിൽ ബഹുമാന്യ മുഹമ്മദ്‌ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു.  പരിപാടിക്ക് ഷഫീക് പി എൻ സ്വാഗതം പറഞ്ഞു.  

തദവസരത്തിൽ അധ്യാപകനും പ്രസംഗികനുമായ ബഹുമാന്യ മുനീർ ഹാദി മുഖ്യ പ്രഭാഷകനായിരുന്നു.

പരിപായിൽ ജുബൈല്‍ ഇസ്ലാഹീ മദ്രസ്സയുടെ കീഴിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്തു.

ജീവിതത്തിൽ ധര്‍മ്മവും അധര്‍മ്മവും, സത്യവും മിഥ്യയും, യഥാവിധി മനസ്സിലാക്കാന്‍ കുട്ടികളെ നാം പ്രാപ്തരാക്കെണ്ടാതിന്റെ ആവശ്യകതയെക്കുറിച്ചും ജീവിത സാഹചര്യവും കുടുംബാന്തരീക്ഷവും 
അവരില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പ്രഭാഷകൻ മുനീർ ഹാദി ക്ലസ്സെടുത്തു സംസാരിച്ചു.

വീടിനകത്തുണ്ടാകുന്ന ഏതു അപചയവും അവരുടെ കുഞ്ഞു മനസ്സുകളില്‍ മുറിവേല്‍പ്പിക്കും.നിഷ്ക്കളങ്ക ഹൃദയങ്ങളെ ദൈവിക ബോധത്തിലും സ്നേഹം തുളുമ്പുന്ന കുടുംബാന്തരീക്ഷത്തിലും
വളര്‍ത്തി വലുതാക്കേണ്ട അനിവാര്യതയെയും അദ്ദേഹം രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു.
രക്ഷിതാക്കൾ മുൻ കരുതലുകൾ എടുത്തില്ലെങ്കിൽ  കുത്തഴിഞ്ഞ നിലവിലെ സാമൂഹ്യ ജീവിത ശൈലിയും സാമൂഹ്യ മാധ്യമങ്ങളുടെ അമിതോപയോഗവും
അനിയന്ത്രിതമായ സ്വാതന്ത്രവും 
ഒരു പക്ഷെ നമ്മുടെ മക്കള്‍ നമ്മില്‍ നിന്നകലാന്‍ കാരണമായേക്കാം എന്നദ്ദേഹം ഓർമ്മിപ്പിച്ചു.

റസാക്ക് ഗാനങ്ങൾ ആലപിച്ചു.

അബ്‍ദുൾ റഷീദ് കൈപ്പാക്കിൽ നന്ദി പറഞ്ഞു.

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

No comments
വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

വാളയാറിൽ സഹോദരങ്ങൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീൽ നൽകാൻ നിലവിൽ സാഹചര്യമുണ്ട്. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജി ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.

പാലക്കാട് പോക്സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ട്. ഈ വിധി റദ്ദാക്കിയാലെ ഒരു പുനരന്വേഷണത്തിന് സാധിക്കുവെന്ന് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് ഇപ്പോൾ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേ സമയം കേസിൽ സർക്കാരിന് വേണമെങ്കിൽ അപ്പീലിന് പോകാമല്ലോയെന്നും കോടതി ചോദിച്ചു. ഇതിന് നിയമസാധുതയുണ്ടെന്നും കോടതി പറഞ്ഞു. അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യകാരൻ ആനന്ദിന്‌. സാഹിത്യ രംഗത്തെ അമഗ്ര സംഭാവനക്കാണ്‌ പുരസ്‌കാരം.

No comments
എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന്
 
ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യകാരൻ ആനന്ദിന്‌. സാഹിത്യ രംഗത്തെ അമഗ്ര സംഭാവനക്കാണ്‌ പുരസ്‌കാരം. അഞ്ച്‌ ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമാണിത്‌.
എഴുത്തച്ഛൻ പുരസ്കാരം, മുൻ ജേതാക്കൾ

1993 ശൂരനാട് കുഞ്ഞൻപിള്ള           

1994 തകഴി ശിവശങ്കരപ്പിള്ള

 1995 ബാലാമണിയമ്മ

1996 കെ എം ജോർജ്

1997 പൊൻകുന്നം വർക്കി

1998 എം പി അപ്പൻ

1999 കെ പി നാരായണ പിഷാരോടി

2000 പാലാ നാരായണൻ നായർ

2001 ഒ വി വിജയൻ

2002 കമല സുരയ്യ (മാധവിക്കുട്ടി)

2003 ടി പത്മനാഭൻ

2004 സുകുമാർ അഴീക്കോട്

2005 എസ് ഗുപ്തൻ നായർ

2006 കോവിലൻ

2007 ഒഎൻവി

2008 അക്കിത്തം അച്യുതൻ നമ്പൂതിരി

2009 സുഗതകുമാരി

2010 എം ലീലാവതി

2011 എം ടി വാസുദേവൻ നായർ

2012 ആറ്റൂർ രവിവർമ്മ

2013 എം.കെ.സാനു

2014 വിഷ്ണുനാരായണൻ നമ്പൂതിരി

2015 പുതുശ്ശേരി രാമചന്ദ്രൻ

2016 സി രാധാകൃഷ്ണൻ

2017 കെ സച്ചിദാനന്ദൻ

2018 എം മുകുന്ദൻ

SK

പാചക വാതക വില സിലിണ്ടറിന് 76 രൂപ കൂട്ടി

No comments
പാചക വാതക വില സിലിണ്ടറിന് 76 രൂപ കൂട്ടി

തുടർച്ചയായി മൂന്നാമത്തെ മാസവും പാചക വാതകത്തിന് വിലകൂട്ടി. സിലിണ്ടറിന് 76 രൂപയാണ് ഇത്തവണ വർധിപ്പിച്ചത്.
ഇതുപ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡൽഹിയിൽ 681.50 രൂപ നൽകണം. കൊൽക്കത്തയിൽ 706 രൂപയും മുംബൈയിൽ 651 രൂപയും ചെന്നൈയിൽ 696 രൂപയുമാണ് വില.

സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചിട്ടില്ല. വർധിപ്പിച്ച വില നിൽകേണ്ടിവരുമെങ്കിലും സബ്സിഡിതുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരവുവെയ്ക്കും.
ഒക്ടോബറിൽ 15 രൂപയും സെപ്റ്റംബറിൽ 15.50 രൂപയുമാണ് വർധിപ്പിച്ചത്. നവംബറിൽ ഒറ്റയടിക്ക് 76 രൂപയാണ് കൂട്ടിയത്.
ഓരോ കുടുംബത്തിനും വർഷത്തിൽ അനുവദിച്ചിട്ടുള്ള 12 സിലിണ്ടറിൽ കൂടുതൽ വാങ്ങിയാൽ സബ്സിഡിക്ക് പുറത്തുള്ള വർധിപ്പിച്ച വില നൽകേണ്ടിവരും.

മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം പ്രകാരം നിലവിലുളള ഗോള്‍ഡ് ബോണ്ട് സ്‌കീം നവീകരിക്കും

No comments

മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം പ്രകാരം നിലവിലുളള ഗോള്‍ഡ് ബോണ്ട് സ്‌കീം നവീകരിക്കും. ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിക്കുകയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വിപണി മൂല്യത്തില്‍ സ്വര്‍ണം വീണ്ടെടുക്കുകയും ചെയ്യുന്നതാണ് സോവറിന്‍ ബോണ്ട് സ്‌കീം.


വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഇനി ഒരു അക്കൗണ്ട് ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

No comments
വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഇനി ഒരു അക്കൗണ്ട് ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേസമയം ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവില്‍  മറ്റൊന്നില്‍ ലോഗിന്‍ ചെയ്താല്‍ പഴയതില്‍ നിന്ന് താനെ ലോഗ് ഔട്ട് ചെയ്യപ്പെടും. കൂടാതെ മറ്റ് നിരവധി പുതിയ ഫീച്ചറുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മ്യൂട്ടഡ് സ്റ്റാറ്റസ് ഹൈഡ് ചെയ്യുക, സ്പ്ലാഷ് സ്‌ക്രീന്‍, ആപ്പ് ബാഡ്ജ് തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്.

മഴ അവധി: എറണാകുളം( താലൂക്ക് തലത്തിൽ മാത്രം)

No comments
മഴ അവധി: എറണാകുളം
( താലൂക്ക് തലത്തിൽ മാത്രം)
➖➖➖➖➖➖➖➖➖➖➖

തീരദേശത്ത് കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ #കൊച്ചി, #കണയന്നൂർ താലൂക്കുകളിൽ പ്രൊഫഷണൽ കോളെജുകൾ  അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (നവംബർ 01) അവധിയായിരിക്കും

വിദ്യാര്‍ഥികളുടെ അഭിരുചി ഹൈസ്‌കൂള്‍ തലത്തില്‍ തന്നെ മനസിലാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

No comments
ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ അഭിരുചി ഹൈസ്‌കൂള്‍ തലത്തില്‍ തന്നെ മനസിലാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനും (സിബിഎസ്‌ഇ) നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച്‌ ആന്‍ഡ് ട്രെയിനിങും (എന്‍സിആര്‍ടി) സംയുക്തമായാണ് 'തമന്ന' (TAMANNA - Try And Measure Aptitude And Natural Abilities) എന്ന അഭിരുചി പരീക്ഷ അവതരിപ്പിക്കുന്നത്. ഒമ്ബത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അഭിരുചി അവരേക്കൂടാതെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്‍പ്പെടെ നേരത്തെ മനസിലാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

തമന്നയിലൂടെ വിദ്യാര്‍ഥികളുടെ ഏഴ് വ്യത്യസ്ത അഭിരുചികളാണ് പരിശോധിക്കുക.

ലാംഗ്വേജ് ആപ്റ്റിറ്റിയൂഡ് (എല്‍എ)
അബ്സ്ട്രാക്റ്റ് റീസണിംഗ് (എആര്‍)
വെര്‍ബല്‍ റീസണിംഗ് (വിആര്‍)
മെക്കാനിക്കല്‍ റീസണിംഗ് (എംആര്‍)
ന്യൂമെറിക്കല്‍ ആപ്റ്റിറ്റിയൂഡ് (എന്‍എ)
സ്‌പേഷ്യല്‍ ആപ്റ്റിറ്റിയൂഡ് (എസ്‌എ)
പെര്‍സെപ്ച്വല്‍ ആപ്റ്റിറ്റിയൂഡ് (പിഎ)
മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എംഎച്ച്‌ആര്‍ഡി) കൂടി സഹകരണത്തോടെയാണ് തമന്ന നടപ്പാക്കുന്നത്. ടെസ്റ്റ് മൊഡ്യൂള്‍ നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം രാജ്യവ്യാപകമായി ഒമ്ബത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന 17,000 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സിബിഎസ്‌ഇ പരീക്ഷാണാടിസ്ഥാനത്തില്‍ അഭിരുചി പരീക്ഷ നടത്തിയിരുന്നു. കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് സിബിഎസ്‌ഇയും എന്‍സിആര്‍ടിയും ചേര്‍ന്ന് അഭിരുചി പരീക്ഷയുടെ മൊഡ്യൂള്‍ തയ്യാറാക്കിയതെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.

അഭിരുചി പരീക്ഷയില്‍ ജയ-പരാജയങ്ങള്‍ ഇല്ലെന്നും വിദ്യാര്‍ഥികളുടെ പ്രത്യേക കഴിവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവര്‍ മനസിലാക്കണമെന്ന് എംഎച്ച്‌ആര്‍ഡി പറയുന്നു. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വമേധയാ പരീക്ഷയില്‍ പങ്കെടുക്കാം, ഏതെങ്കിലും പ്രത്യേക വിഷയമോ കോഴ്‌സുകളോ തൊഴില്‍ മേഖലയോ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഉപയോഗിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഓരോ വിദ്യാര്‍ഥിയും മറ്റൊരാളില്‍ നിന്ന് വ്യത്യസ്തമാണ്. വിദ്യാര്‍ഥികള്‍ അവരുടെ ശാരീരിക സവിശേഷതകളായ ഉയരം, ഭാരം, ശക്തി എന്നിവയ്ക്ക് പുറമെ ബുദ്ധി, അഭിരുചി, താല്‍പര്യം, വ്യക്തിത്വം തുടങ്ങിയ മാനസിക സവിശേഷതകളിലും വ്യത്യസ്തരാണെന്ന് മാനവ വിഭവശേഷി വികസന വകുപ്പുമന്ത്രി മന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു.

ടെസ്റ്റ് മൊഡ്യൂളിന്റെ നിര്‍മ്മാണവും സ്റ്റാന്‍ഡേര്‍ഡൈസേഷനും സംബന്ധിച്ച വിശദാംശങ്ങള്‍ ടെക്‌നിക്കല്‍ മാനുവലിനൊപ്പം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കൂടുതല്‍ മികച്ച ഫലം ലഭിക്കുന്നതിനായി രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ 11 വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും 5491 വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിരുചി പരീക്ഷയുടെ മാനദണ്ഡങ്ങള്‍ വികസിപ്പിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ടെസ്റ്റ് ബുക്ക്ലെറ്റിന്റെയും മാനുവലിന്റെയും സോഫ്റ്റ് കോപ്പി (പിഡിഎഫ്) സിബിഎസ്‌ഇ, എന്‍സിആര്‍ടി എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) ആയി കെ. അൻവർ സാദത്തിനെ നിയമിച്ച് സർക്കാർ ഉത്തരവായി.

No comments

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) ആയി കെ. അൻവർ സാദത്തിനെ നിയമിച്ച് സർക്കാർ ഉത്തരവായി. അൻവർ സാദത്ത് വൈസ് നേരത്തെ ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു. ചെയർമാൻ & മാനേജിംഗ് ഡയറക്ടർ (സി.എം.ഡി) ആയിരുന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ ആണ് കൈറ്റിന്റെ പുതിയ ചെയർമാൻ. സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലെ 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റിയതും 9941 പ്രൈമറി അപ്പർ പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്നതും കൈറ്റാണ്. ഇതിനു പുറമെ കിഫ്ബി ധനസഹായത്തോടെ സ്‌കൂളുകളിൽ 5 കോടി രൂപയുടെയും 96 സ്‌കൂളുകളിൽ 3 കോടി രൂപയുടെയും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും കൈറ്റിന്റെ മേൽനോട്ടത്തിൽ നടക്കുന്നു.

തിരുവനന്തപുരം ഗവ.ആർട്‌സ് കോളേജിൽ സൈക്കോളജി അപ്രന്റീസ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് നവംബർ നാലിന് രാവിലെ 11 മണിയ്ക്ക് ഇന്റർവ്യൂ നടത്തും.

No comments
തിരുവനന്തപുരം ഗവ.ആർട്‌സ് കോളേജിൽ സൈക്കോളജി അപ്രന്റീസ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് നവംബർ നാലിന് രാവിലെ 11 മണിയ്ക്ക് ഇന്റർവ്യൂ നടത്തും. 



റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം മുതലായവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ഐ.ടി കം മോണിറ്ററിംഗ് ആന്റ് ഇവാലുവേഷൻ എക്‌സ്‌പേർട്ട് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

No comments

സംസ്ഥാന സർക്കാർ, തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃത് മിഷനിലേയ്ക്ക് ഐ.ടി കം മോണിറ്ററിംഗ് ആന്റ് ഇവാലുവേഷൻ എക്‌സ്‌പേർട്ട് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.amrutkerala.org.



സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്നതിനുള്ള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി.

No comments
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ  ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്നതിനുള്ള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി. 




കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയിട്ടുള്ള ഇ.സി.ആർ വിഭാഗത്തിൽപ്പെട്ട അവിദഗ്ധ തൊഴിലാളികൾ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ എന്നീ വിഭാഗത്തിൽപ്പെട്ട പ്രവാസി കേരളീയരുടെ  മക്കൾക്കും നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട പ്രവാസികളുടെ മക്കൾക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തിരികെ വന്നിട്ടുള്ളവരുടെ വാർഷിക വരുമാനം പരിധി ഒരു ലക്ഷം രൂപയ്ക്ക് താഴെയായി നിശ്ചയിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നോർക്ക റൂട്ട്സിന്റെ ഇൻഷ്വറൻസ് കാർഡോ,  ക്ഷേമനിധി ബോർഡ് അംഗത്വ കാർഡോ ഉണ്ടായിരിക്കണം. ബിരുദാനന്തര ബിരുദ കോഴ്സുകൾ (ആർട്‌സ്/ സയൻസ് വിഷയങ്ങളിൽ),               എം.ബി.ബി.എസ്സ്/ ബി.ഡി.എസ്/ ബി.എച്ച്.എം.എസ്/ ബി.എ.എം.എസ്/ ബിഫാം/            ബി.എസ്.സി.നഴ്സിംഗ്/ ബി.എസ്.സി.എം.എൽ.റ്റി./ എൻജിനീയറിംഗ്/ അഗ്രിക്കൾച്ചർ/  വെറ്ററിനറി ബിരുദ കോഴ്സുകൾക്ക് 2019-20 അധ്യയന വർഷം ചേർന്ന വിദ്യാർഥി കൾക്കാണ്  ഈ ആനുകൂല്യം ലഭിക്കുക. പഠിക്കുന്ന കോഴ്സുകൾക്കുവേണ്ട യോഗ്യതാ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പ് നൽകുക. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരിൽ ബിരുദത്തിന് സയൻസ് വിഷയങ്ങൾക്ക്  75 ശതമാനത്തിന് മുകളിലും, ആർട്സ് വിഷയങ്ങൾക്ക് 60 ശതമാനത്തിന് മുകളിലും മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും  സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അർഹത. പ്രൊഫഷണൽ ബിരുദ കോഴ്സിന് പഠിക്കുന്നവർ പ്ലസ്ടുവിന് 75 ശതമാനം മാർക്കിന് മുകളിൽ നേടിയിരിക്കണം. റഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് മാത്രമേ സ്‌കോളർഷിപ്പിന് അർഹതയുള്ളു. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും  സ്‌കോളർഷിപ്പിന് അർഹത. അപേക്ഷാഫോം നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.norkaroots.org ൽ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, 3-ാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം-695014  വിലാസത്തിൽ നവംബർ 30 നകം ലഭിക്കണം. വിശദവിവരങ്ങൾ നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

പാലക്കാട്‌.. കൊല്ലപ്പെട്ട പെണ്കുഞ്ഞുങ്ങൾക്ക് വേണ്ടി.. നീതി ലഭിക്കുന്നതിന് വേണ്ടി ഒരു കൂട്ടം സഹോദരിമാർ ഈ ദീപാവലി ദിനത്തിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കുന്നു

No comments
പാലക്കാട്‌.. കൊല്ലപ്പെട്ട പെണ്കുഞ്ഞുങ്ങൾക്ക് വേണ്ടി.. നീതി ലഭിക്കുന്നതിന് വേണ്ടി ഒരു കൂട്ടം സഹോദരിമാർ ഈ ദീപാവലി ദിനത്തിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കുന്നു..




തെക്കയിൽ ഭാഗത്ത്‌ നടന്ന പരിപാടിയിൽ  സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കയിൽ പങ്കെടുത്തു.. സുലൈഖ ok, ജെസ്സി ആമ്പ്രമ്മൽ, സിന്ധു എ, ഫെമിന, ഖദീജ, റംല എന്നിവർ നേതൃത്വം നൽകി..

സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് (ഫീൽഡ്), സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

No comments
സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് (ഫീൽഡ്), സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. 




ഓരോ ഒഴിവുകൾ വീതമാണുള്ളത്. കൺസൾട്ടന്റ് ഫീൽഡ് തസ്തികയിലേക്ക് ബിരുദം (ബോട്ടണി/ ഫോറസ്റ്ററി/ അഗ്രികൾച്ചർ). സർക്കാർ സർവ്വീസിൽ വനം വകുപ്പിലോ കൃഷിവകുപ്പിലോ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലോ ഔഷധസസ്യങ്ങളുമായി ബന്ധപ്പെട്ട തസ്തികകളിൽ ജോലി ചെയ്തുള്ള 15 വർഷത്തിൽ കുറയാത്ത പരിചയം. (വനം/ കൃഷി വകുപ്പുകളിൽ നിന്നും റെയ്ഞ്ച് ഓഫീസർ/ കൃഷി ഓഫീസർ എന്നീ തസ്തികയിൽ കുറയാത്ത പദവിയിൽ നിന്നും റിട്ടയർ ചെയ്തവർക്ക് യോഗ്യതയിലും വയസ്സിലും ഇളവ് അനുവദിക്കും) ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 26,250 രൂപ വേതനം. 2019 ജനുവരി ഒന്നിന് 65 വയസ്സ് കവിയരുത്. സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. സർക്കാർ ഓഫീസിൽ തത്തുല്യ തസ്തികയിൽ ജോലി ചെയ്തുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പരിചയം വേണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. പ്രതിമാസം 16,800 രൂപ. 2019 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ എന്ന വിലാസത്തിൽ നവംബർ എട്ടിന് വൈകിട്ട് അഞ്ചിനു മുൻപ് ലഭ്യമാക്കണം. ഇ-മെയിൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വിശദവിവരങ്ങൾ ഔഷധസസ്യ ബോർഡിന്റെ വെബ്‌സൈറ്റായ smpbkerala.org ലഭിക്കും.

മുണ്ടക്കയത്ത് ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു മരണം

No comments
മുണ്ടക്കയത്ത് ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു മരണം


മുണ്ടക്കയത്ത് ലോറിയും കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കാർ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കൽ ശ്രീധരൻ പിള്ള, ബൈക്ക് യാത്രികർ വെംബ്ലി സ്വദേശികളായ പെരുമണ്ണിൽ ഷാജി, മണ്ണശേരി അരുൺകുമാർ എന്നിവരാണ് മരിച്ചത്.

ദേശീയപാത 183ൽ കോട്ടയം കുമളി റോഡിൽ ചോറ്റിക്കും ചിറ്റടിക്കുമിടയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണംചെയ്തതായാണ് റിപ്പോർട്ട്.തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയും കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.

No comments
പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.


തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.റ്റി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യത-ഡി.എം.നെഫ്രോളജി/എം.ഡി പീഡിയാട്രിക്‌സ്, റ്റി.സി.എം.സി രജിസ്‌ട്രേഷൻ. വേതനം പ്രതിമാസം 50,000 രൂപ. ഉദ്യോഗാർഥികൾ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷൻ മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 29ന് രാവിലെ 10.30ന് പ്രിൻസിപ്പാലിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.

ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവർ ചേർന്നു നടത്തുന്ന പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സിദ്ധമെഡിക്കൽ ഓഫീസർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു.

No comments
ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവർ ചേർന്നു നടത്തുന്ന പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സിദ്ധമെഡിക്കൽ ഓഫീസർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. 




അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിദ്ധമെഡിസിൻ ബിരുദം, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച എ ക്ലാസ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 29ന് രാവിലെ പത്തിന് ആയുർവേദ കോളേജിനു സമീപമുള്ള ആരോഗ്യ ഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണം. വിശദ വിവരങ്ങൾക്ക് 04712320988.

നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി പ്രധാനമന്ത്രിയെ കണ്ടു, ഇന്ത്യയ്ക്ക് അഭിമാനമെന്ന് മോദി

No comments
നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി പ്രധാനമന്ത്രിയെ കണ്ടു, ഇന്ത്യയ്ക്ക് അഭിമാനമെന്ന് മോദി


നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജിയുടെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിജിത് ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലായിരുന്നു മോദിയുടെ പ്രതികരണം. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

നൊബേൽ ജേതാവ് അഭിജിത് ബാനർജിയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു. മാനവ ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വ്യക്തമാണ്. വിവിധ വിഷയങ്ങളിൽ ഞങ്ങൾ തമ്മിൽ സമഗ്രമായ സംഭാഷണംനടത്തി. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാവിധ ഭാവി ഉദ്യമങ്ങൾക്കും ആശംസകൾ നേരുന്നു- അഭിജിത് ബാനർജിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മോദി ട്വിറ്ററിൽ കുറിച്ചു.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

No comments
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.


സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്‌സിംഗ് ഡിപ്ലോമ/ പാരാമെഡിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്പ്.  സർക്കാർ അംഗീകൃത സെൽഫ് ഫിനാൻസിങ് നഴ്‌സിങ് കോളേജുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. യോഗ്യത പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടിയിരിക്കണം.  ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ഏട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.  കോഴ്‌സ് ആരംഭിച്ചവർക്കും/ ഒന്നാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കൂ.  കഴിഞ്ഞവർഷം സ്‌കോളർഷിപ്പ് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.  50 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.  നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്‌കോളർഷിപ്പ് നൽകും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.  അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.  www.minoritywelfare.kerala.gov.in  ൽ ഓൺലൈനായി അപേക്ഷിക്കാം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 21.  ഫോൺ: 0471-2302090, 2300524.
Don't Miss
© all rights reserved and made with by pkv24live