ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ശരീരഭാരത്തെ നിയന്ത്രിക്കാന്‍ കഴിയൂ.
ഉച്ച ഭക്ഷണത്തിന് ശേഷം നടക്കുന്നത് ശരീരത്തിലെ ഫാറ്റ് കുറയാന്‍ സഹായിക്കും. അതുപോലെ തന്നെ രാത്രിയിലെ ഭക്ഷണത്തിന് ശേഷവും നടക്കുന്നത് നിങ്ങളുടെ അമിതവണ്ണത്തിനെ നല്ല രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കും. അര കിലോ ഫാറ്റ് കുറയ്ക്കാന്‍ നിങ്ങള്‍ 3500 കലോറി നിഷ്ടപ്പെടുത്തണം. 1.5 കിലോ മീറ്റര്‍ നടക്കുന്നതിലൂടെ 100 കലോറി വരെ എരിക്കാന്‍ സാധിക്കും. നടക്കുന്നതിന്റെ വേഗത കൂട്ടുന്നതനുസരിച്ച് കൂടുതല്‍ ഫാറ്റ് കുറയ്ക്കാന്‍ കഴിയും. ശരീരഭാരം കുറയ്ക്കാന്‍ അത്താഴത്തിന് ശേഷം നടക്കുന്നത് ശീലമാക്കണം. ഇത്തരത്തില്‍ ദിവസവും ഒരു പത്ത് മിനിറ്റ് അത്താഴത്തിന് ശേഷം നടന്നുതുടങ്ങുക. പിന്നീട് അത് 30 മിനിറ്റിലേക്കുയര്‍ത്തുക. ഇങ്ങനെ തുടര്‍ന്നാല്‍ ശരീരഭാരം പെട്ടെന്ന് കുറയും.