കോഴിക്കോട് തൊണ്ടയാട് ജങ്ഷനില്‍ ബസ് മറിഞ്ഞു;നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട് തൊണ്ടയാട് ജങ്ഷനിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. മെഡിക്കൽ കോളേജിൽ ഭാഗത്ത് നിന്ന് ടൗണിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
12 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.